Youth Zone - 2025
സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുവാന്‍ കുടിലതന്ത്രവുമായി സാത്താന്‍ സേവകര്‍: സാത്താനിക് ക്ലബ്ബിനെതിരെ പ്രതിഷേധം
പ്രവാചകശബ്ദം 18-01-2022 - Tuesday
ഇല്ലിനോയിസ്: കുരുന്നു ജീവനുകളെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കുന്നതിനെ ആത്മീയ ആചാരമായി കണക്കാക്കുന്ന സാത്താനിക് ടെംപിള്‍ സ്കൂള്‍ കുട്ടികളില്‍ പൈശാചിക വിഷം കുത്തിവെക്കുവാനുള്ള പുതിയ പദ്ധതിയുമായി രംഗത്ത്. ഇല്ലിനോയിസിലെ മോളിനേയിലെ ജെയിന്‍ ആദംസ് എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡ് മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി സാത്താനിക് ക്ലബ് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് സാത്താന്‍ സേവകര്‍. ‘ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്’ എന്ന ഈ ക്ലബ്ബിനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞതായി ‘ദി ബെല്ലെവില്ലേ ന്യൂസ്-ഡെമോക്രാറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിനോദവും, കളികളും, ആര്‍ട്ട് & ക്രാഫ്റ്റും, പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുമാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നതെന്നാണ് സാത്താനിക് ടെംപിളിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ പൈശാചികത കുട്ടികളില്‍ കുത്തിവെയ്ക്കുമോയെന്ന ആശങ്കയാണ് പൊതു സമൂഹത്തില്‍ നിന്നു ഉയരുന്നത്. ക്രിയാത്മക ചിന്തയിലും, അടിസ്ഥാന വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന പഠനപദ്ധതിയാണ് ഇതെന്നാണ് സാത്താനിക് ടെംപിളിന്റെ സഹ-സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ് പറയുന്നത്. ക്ലബ്ബിനെതിരെ ജനരോഷം ശക്തമാണെങ്കിലും പൊതു സ്കൂളുകളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് അമേരിക്കന്‍ സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കിതില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
അതേസമയം സ്കൂളിനോ, സ്കൂളിലെ അദ്ധ്യാപകര്‍ക്കോ ഈ ക്ലബ്ബുമായി യാതൊരു ബന്ധമില്ലെന്നു മോളിന്‍-കോള്‍ വാലി സ്കൂളുകളുടെ മേധാവിയായ ഡോ. റേച്ചല്‍ സാവേജ് പറഞ്ഞു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കൊപ്പം അബോര്‍ഷന്‍ പ്രചാരണത്തില്‍ സാത്താനിക് ടെംപിളും സജീവമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ അബോര്‍ഷന്‍ അജണ്ട സ്കൂള്‍ കുട്ടികളില്‍ കുത്തിവെക്കുവാന്‍ വളരെക്കാലമായി സാത്താനിക് ടെംപിള്‍ ശ്രമിച്ചു വരികയാണ്.
ലൈംഗീക വിദ്യാഭ്യാസ പരിപാടികള്‍ ഗര്‍ഭഛിദ്ര പ്രചാരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന്‍ മുന്‍പ് അബോര്‍ഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ മുന്നറിപ്പ് നല്‍കിയിട്ടുള്ളതാണ്. പ്രോലൈഫ് നിയമങ്ങളെ മറികടക്കുവാന്‍ ശക്തമായ ശ്രമങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സാത്താനിക് ടെംപിള്‍ നടത്തിവരുന്നതെങ്കിലും ഇതുവരെ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ക്രൈസ്തവരുടെ മാമ്മോദീസ പോലെ അബോര്‍ഷന്‍ തങ്ങളുടെ ആത്മീയ ആചാരമാണെന്നാണ് സാത്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത്. സമാധാനപരമായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനും സാത്താനിക് ടെംപിള്‍ ശ്രമിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക