India - 2025
വൊക്കേഷൻ പ്രമോട്ടർമാരുടെ സംസ്ഥാന സംഗമം പിഒസിയിൽ നടത്തി
പ്രവാചകശബ്ദം 17-02-2022 - Thursday
കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ദൈവവിളി കമ്മീഷനും സന്യസ്തർക്കായുള്ള കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വൊക്കേഷൻ പ്രമോട്ടർമാരുടെ സംസ്ഥാനസംഗമം പാലാരിവട്ടം പിഒസിയിൽ നടത്തി. 12 രൂപതകളുടെയും 46 സന്യാസസഭകളുടെയും പ്രതിനിധികൾ പങ്കെടുത്തു. കെസിബിസി ദൈവവിളി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ബിജോയ് മരോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം സംഗമം ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടർ ഫാ.ജേക്കബ് പാലക്കാ പിള്ളി മുഖ്യസന്ദേശം നൽകി.
വിവിധ ക്ലാസുകൾക്കും ചർച്ചകൾക്കും ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ, റവ. ഡോ. രാജേഷ് പൊള്ളയിൽ, റവ. ഡോ. ചാൾസ് ലിയോൺ, ഫാ. റോബിൻ ഡാനിയ ൽ, സിസ്റ്റർ ഡോ. ബെനഡിക്ട്, ഫാ. ജെൻസൻ വാര്യത്ത്, ഫാ. തോമസ് തറയിൽ, ഫാ. മാത്യ പുതിയാത്ത്, സിസ്റ്റർ ലിസി ചക്കാലക്കൽ, റവ. ഡോ. സിബു ഇരിമ്പിനിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ നേതൃത്വം നൽകി.