India - 2025

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന്

പ്രവാചകശബ്ദം 15-02-2022 - Tuesday

കോട്ടയം: മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 25ന് ഓൺലൈനായി ചേരും. സംസ്ഥാനത്തുനിന്നുള്ള വിവിധ ഭദ്രാസനങ്ങളിലെ അസോസിയേഷൻ അംഗങ്ങൾക്ക് അതതു ഭദ്രാസന മെത്രാപ്പോലീത്താമാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ഓൺലൈനായി സമ്മേളിക്കാം. രജിസ്ട്രേഷനും വോട്ടിംഗും ഓൺലൈനിലൂടെ മാത്രമായിരിക്കും.

24ന് വൈകുന്നേരം അഞ്ചുമുതൽ 25ന് ഉച്ചയ്ക്ക് 12 വരെ http://www.mosc22.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തും. 25ന് ഉച്ചക്ക് ഒന്നിനു യോഗം ആരംഭിക്കും എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ്പോൾസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ ക്രമീകരിച്ചിട്ടുള്ള പ്രധാനവേദിയിൽ സമ്മേളിക്കും.


Related Articles »