India - 2025

ഭാരതത്തിലെ പ്രഥമ കരീഷ്യൻ ഫാ ജോസഫ് മാധവ് സിഎംഎഫ് അന്തരിച്ചു

പ്രവാചകശബ്ദം 22-02-2022 - Tuesday

കുറവിലങ്ങാട്: ക്ലരീഷ്യൻ സന്യാസസഭയുടെ ഭാരതത്തിലെ പ്രഥമ കരീഷ്യൻ ഫാ ജോസഫ് മാധവ് സിഎംഎഫ് (86) അന്തരിച്ചു. പാലാ മാധവത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ കുറവില ങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരി ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ ഇന്നു 2.30 രീഷ്യൻ സഭയുടെ സെന്റ് തോമസ് പ്രവിശ്യ പ്രോവിൻഷ്യൽ ഫാ.ജോസ് തേൻപിള്ളിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. തുടർന്നു മൂന്നിനു പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ മൃത ദേഹം സംസ്കരിക്കും.

1968 ൽ ഫ്രാങ്ക്ഫർട്ടിൽ വച്ച് ബിഷപ് സെബാസ്റ്റ്യൻ വയലിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. ജർമ്മനിയിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയുടെ നിർമാണം പൂർത്തിയാക്കി സുപ്പീരിയറായി ഏതാനും വർഷം സേവനം ചെയ്തശേഷം ക്ലരീഷ്യൻ സമൂഹത്തെ ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനായി ഇറങ്ങിത്തിരിച്ചു. 1984-ൽ അദ്ദേഹത്തിനുണ്ടായ കാറപകടത്തിനുശേഷം കുറവിലങ്ങാട് ക്ലാരെറ്റ് ഭവനിൽ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.


Related Articles »