India - 2025
കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ പ്രതിഷേധ മാർച്ചും ധർണയും 15ന്
12-03-2022 - Saturday
തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ മാർച്ചും ധർണയും ഈ മാസം 15ന് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിക്കുമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അറിയിച്ചു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാ ത്തിയോസിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കൂടുന്ന പ്രതിഷേധ സമ്മേളനം ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലഹരിനിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽ എ മുഖ്യപ്രഭാഷണം നടത്തും. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ, ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പങ്കെടുക്കും.