India - 2024

സാധു ഇട്ടിയവിര ദൈവ സ്നേഹത്തിന്റെയും നേർസാക്ഷ്യം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 19-03-2022 - Saturday

കോതമംഗലം: സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിലെ ദൈവരാജ്യത്തിന്റെയും ദൈവ സ്നേഹത്തിന്റെയും നേർസാക്ഷ്യമാണെന്നു കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ദൈവം സ്നേഹമാണെന്നു ലോകത്തോടു വിളിച്ചുപറയുക മാത്രമല്ല സ്വന്തം ജീവിത ത്തിലൂടെ ദൈവസ്നേഹം മനുഷ്യർക്കു കാണിച്ചു കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും ബിഷപ്പ് പറഞ്ഞു.സാധു ഇട്ടിയവിരയുടെ ജന്മശതാബ്ദി ആഘോഷം അദ്ദേഹത്തിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധു ഇട്ടിയവിരയെക്കുറിച്ച് ഡോ. കച്ചിറമറ്റം ഫൗണ്ടേഷനു വേണ്ടി, ഡോ. സെബാസ്റ്റ്യൻ ഐക്കര തയാറാക്കിയ പുസ്തകം ഇട്ടിയവിരയുടെ കൊച്ചുമകൾ എമ്മ മരിയ ജിജോയ്ക്ക് നൽകി ബിഷപ്പ് പ്രകാശനം ചെയ്തു.

രൂപത വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഇമ്മാനുവൽ വട്ടക്കുഴി, ഫാ. ജോസഫ് മാത്തിക്കണ്ടത്തിൽ, മുൻ എം പി ഫ്രാൻസിസ് ജോർജ്, ഫാ ഷിജു, സിസ്റ്റർ ഫിബി ഫ്രാൻസിസ്, കെ. എം പരീത്, മാത്തച്ചൻ പുരയ്ക്കൽ, സണ്ണി ആശാരിപറമ്പിൽ, ഡി. പി. ജോസ്, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, ജിജോ ഇട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »