India - 2025

സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ

പ്രവാചകശബ്ദം 24-03-2022 - Thursday

കൊല്ലം: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലം ഭാരത രാജ്ഞി പാരീഷ് ഹാളിൽ നാളെ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയാണ് ആഘോഷപരിപാടികൾ. മന്ത്രി ജെ. ചിഞ്ചുറാണി ഉ ദ്ഘാടനം ചെയ്യും. ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.


Related Articles »