India - 2025
ദളിത് കത്തോലിക്കാ മഹാജനസഭ: ജയിംസ് ഇലവുങ്കൽ പ്രസിഡന്‍റ്, ജസ്റ്റിൻ പി. സ്റ്റീഫൻ ജനറൽ സെക്രട്ടറി
പ്രവാചകശബ്ദം 30-03-2022 - Wednesday
കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്)യുടെ പ്രസിഡന്റായി ജയിംസ് ഇലവുങ്കൽ (ചങ്ങനാശേരി അതിരൂപത), ജനറൽ സെക്രട്ടറിയായി ജസ്റ്റിൻ പി. സ്റ്റീഫൻ (തിരുവനന്തപുരം മലങ്കര അതിരൂപത) എന്നിവരെ തെരഞ്ഞെടുത്തു. വിൻസെന്റ് ആന്റണി, കാഞ്ഞിരപ്പള്ളി (വൈസ്പ്രസിഡന്റ്), ബിജി സാലസ് പാലാ (സെക്രട്ടറി), ബിജു അരുവിക്കുഴി പാറശാല (ജോയിന്റ് സെക്രട്ടറി), എൻ. ദേവദാസ് നെയ്യാറ്റിൻകര (ഖജാൻജി), എ.പി. മാർട്ടിൻ എറണാകുളം-അങ്കമാലി (ഓർഗനൈസർ), പി.ഒ. പീറ്റർ, തോമസ് രാജൻ, പി.ജെ. സ്റ്റീഫൻ, ഡി.എസ്. പ്രഭല ദാസ്, എ. റീത്ത ബാബു പീറ്റർ, ഷിബു ജോസഫ്, ത്രേസ്യാമ്മ മത്തായി എന്നിവർ ഉൾപ്പെടെ 15 അംഗ സമിതിയെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, വിജയപുരം രൂപതാ ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ ഫാ. ജോൺ അരീക്കൽ തെരഞ്ഞെടുപ്പ് ക്രമീകരണത്തിന് മേൽനോട്ടം വഹിച്ചു.