India - 2024

സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പ്രത്യേക സമ്മേളനം തുടരും

പ്രവാചകശബ്ദം 07-04-2022 - Thursday

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.


Related Articles »