India - 2025

ബിഷപ്പ് ജോസഫ് പതാലിലിന്റെ മൃതസംസ്കാരം ഇന്ന്

പ്രവാചകശബ്ദം 19-04-2022 - Tuesday

ഉദയപൂർ: കാലം ചെയ്ത ഉദയ്പൂർ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. ജോസഫ് പതാലിലിന്റെ സംസ്കാരം ഇന്ന് ഉദയപൂർ ഫാത്തിമമാതാ കത്തീഡ്രലിൽ നടക്കും. സംസ്കാര ശുശ്രൂഷയിൽ ആഗ്ര അതിരൂപത ആർച്ച് ബിഷപ്പ് ഡോ. റാഫി മഞ്ഞളി മുഖ്യ കാർമികനായിരിക്കും. ആർച്ച് ബിഷപ്പുമാരായ തോമസ് മക്വാൻ (ഗാന്ധിനഗർ), ഡോ, സ്റ്റാനിസ്ലാവോസ് ഫെർണാണ്ടസ് (അഡ്മിനി സ്ട്രേറ്റർ, ബറോഡ രൂപത), ഡോ. ലിയോ കൊർണേലിയോ (എമരിത്തൂസ് ആർച്ച്ബിഷപ്പ്, ഭോപ്പാൽ), ബിഷപ്പുമാരായ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ (ബിജ്നോർ), ഡോ. ചാക്കോ തോട്ടുമാരിക്കൽ (ഇൻഡോർ), ഡോ. ഓസ്വാൾഡ് ലൂയീസ് (ജയ്പൂർ), ഡോ. ദേവപ്രസാദ് ഗണാവ (ഉദയ്പൂർ) എന്നിവർ സഹകാര്‍മ്മികരാകും. അജ്മീർ, ജയ്പൂർ, ജാബുവ, ഖാണ്ഡ്വ രൂപതകളിൽനിന്നുള്ള വൈദികരുടെയും വിശ്വാസികളുടെയും പ്രതിനിധികൾ, ഡോ. ജോസഫ് പതാലിലിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദയപ്പുരിലെത്തി ഡോ. ജോസഫ് പതാലിലിന് അന്തിമോപചാരമർപ്പിച്ചു.




Related Articles »