India - 2025

മതസൗഹാർദം നിലനിർത്തി പ്രവർത്തിക്കാൻ സഭ പ്രതിജ്ഞാബദ്ധം: മാർ ജോർജ് ആലഞ്ചേരി

24-04-2022 - Sunday

പാലക്കാട്: മതസൗഹാർദം നിലനിർത്തി പ്രവർത്തിക്കാൻ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ..സഭയുടെ സാമൂഹ്യസേവനത്തിന്റെ പ്രധാന ഭാഗം മതസൗഹാർദമാണ്. മനുഷ്യസമുഹത്തെ മുഴുവൻ സേവിക്കാനാണ് ദൈവം ഉദ്ബോധിപ്പിക്കുന്നത്. ദൈവനീതി പുനഃസ്ഥാപിക്കാനാണ് നാം പരിശ്രമിക്കേണ്ടതെന്നും മാർ ആലഞ്ചേരി പറഞ്ഞു.

More Archives >>

Page 1 of 455