India - 2025

ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രിയുടെ ദൈവകരുണയുടെ ഛായചിത്ര പ്രയാണം തുടരുന്നു

പ്രവാചകശബ്ദം 23-04-2022 - Saturday

ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കരുണയുടെ തിരുനാളിനു മുന്നോടിയായി ദൈവകരുണയുടെ ഛായ ചിത്രവുമായി തീർത്ഥാടനം ആരംഭിച്ചു. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരുസഭ അതിജീവിക്കുന്നത്തിനും, കേരളത്തിനും കേരള സഭയുടെ നവീകരണത്തിനും വേണ്ടിയാണ് ഈ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലെയും പ്രത്യേക ദേവാലയങ്ങളിലേക്ക് എത്തുന്ന മിനിസ്ട്രി ടീമംഗങ്ങൾ അവിടെയുള്ള ഇടവക അംഗങ്ങൾക്ക് സൗജന്യമായി ദൈവകരുണയുടെ ഛായാചിത്രവും പ്രാർത്ഥന പുസ്തകവും വിതരണം ചെയ്യുന്നുണ്ട്. വൈദികരുടെ ആശിർവാദത്തോടെ യും ആരംഭിച്ചിരിക്കുന്ന ഈ തീർത്ഥാടനം ഇപ്പോൾ നിരവധി ദേവാലയങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.


Related Articles »