Faith And Reason

മകന്റെ സ്ഥൈര്യലേപന സ്വീകരണ വാര്‍ത്ത ആഹ്ലാദത്തോടെ പങ്കുവെച്ച് ഹോളിവുഡ് നടന്‍ വാല്‍ബെര്‍ഗ്

പ്രവാചകശബ്ദം 03-06-2022 - Friday

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് നടനും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ മാര്‍ക്ക് വാല്‍ബര്‍ഗിന്റെ മകന്‍ മൈക്കേല്‍ സ്ഥൈര്യലേപനം സ്വീകരിച്ച് ക്രിസ്തുവിലുള്ള തന്റെ വിശ്വാസം സ്ഥിരീകരിച്ചു. വാല്‍ബര്‍ഗും പത്നി റിയായും തങ്ങളുടെ മകന്റെ വിശ്വാസ സ്ഥിരീകരണം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഇത് കത്തോലിക്ക മാധ്യമ ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മകന്റെ സ്ഥൈര്യലേപനത്തോടനുബന്ധിച്ച് വാല്‍ബര്‍ഗ് പോസ്റ്റ്‌ ചെയ്ത വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. കുരിശടയാളം വരച്ചാണ് വീഡിയോ ആരംഭിക്കുന്നത്.



“ഈ മനോഹരദിവസത്തില്‍ നന്ദി പറയുവാന്‍ എന്റെ കൈകളും, മുട്ടുകളും ഞാന്‍ താഴ്ത്തുന്നു. വിശ്വാസ സ്ഥിരീകരണം നടത്തിയ എന്റെ മകന്‍ മൈക്കേലിനും, സ്ഥൈര്യലേപന സ്വീകരണം നടത്തിയ മറ്റ് യുവജനങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, ദൈവവുമായുള്ള തങ്ങളുടെ ബന്ധം പ്രായപൂര്‍ത്തിയായിട്ടും കാത്തുസൂക്ഷിച്ചതിനും അഭിനന്ദനങ്ങള്‍, എന്തൊരു പ്രതിബദ്ധതയാണ് നിങ്ങള്‍ കാണിച്ചത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍” വാല്‍ബര്‍ഗ് പറയുന്നു.

“ഒരുപാട് പ്രാര്‍ത്ഥനകള്‍ക്ക് ഇന്നു ഉത്തരം ലഭിച്ചു” എന്നു വീണ്ടും കുരിശടയാളം വരച്ചുകൊണ്ട് വാല്‍ബര്‍ഗ് വീഡിയോയിലൂടെ പറയുന്നുണ്ട്. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!” എന്ന ആശംസയോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ അവസാനിക്കുന്നത്. മൈക്കേലിന്റെ സ്ഥൈര്യലേപന സ്വീകരണത്തിന്റെ വിവിധ ഫോട്ടോകള്‍ വാല്‍ബര്‍ഗ്-റിയാ ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. യുവാവിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും, മമ്മിയാണ് അഭിനന്ദനങ്ങള്‍ക്ക് കൂടുതല്‍ അര്‍ഹയെന്നുമാണ് വാല്‍ബര്‍ഗിന്റെ പോസ്റ്റില്‍ പറയുന്നത്. മൈക്കേല്‍ തന്റെ ഇടവകവികാരിക്കും, സ്ഥൈര്യലേപന മാതാവിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ റിയയും പങ്കുവെച്ചിട്ടുണ്ട്.

“രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവന്‍ അത് ചെയ്തു. അവന്‍ തന്റെ വിശ്വാസം സ്ഥിരീകരിച്ചു! ഇതില്‍ കൂടുതല്‍ അഭിമാനിക്കുവാന്‍ ഒന്നുമില്ല. യേശുവിനു എന്റെ മകനെ കിട്ടി” എന്നാണ് റിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും പിന്നാലെ നിരവധി കമന്റുകളാണ് ഇരുവരുടേയും പോസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രിയ കത്തോലിക്ക ആപ്ലിക്കേഷനായ ‘ഹലോ’ ആപ്പുമായി സമീപകാലത്ത് വാല്‍ബര്‍ഗ്’പങ്കാളിത്തം സ്ഥാപിച്ചിരുന്നു. വാല്‍ബര്‍ഗ് അഭിനയിച്ച ‘ഫാ. സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 70