Life In Christ

ക്രിസ്തു വിശ്വാസത്തിലൂടെ അനേകരെ ആകര്‍ഷിച്ച യുവ മിഷ്ണറിയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം

പ്രവാചകശബ്ദം 25-06-2022 - Saturday

ഡക്കോട്ട: തന്റെ ജീവിതത്തില്‍ ഉടനീളം അടിയുറച്ച വിശ്വാസ ബോധ്യത്തില്‍ ജീവിക്കുകയും മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ അര്‍ബുദ ബാധിതയായി മരണപ്പെടുകയും ചെയ്ത വടക്കന്‍ ഡക്കോട്ട സ്വദേശിനിയും മിഷ്ണറിയുമായ മിഷേല്‍ ക്രിസ്റ്റിന്‍ ഡുപ്പോങ്ങിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം. ബിസ്മാര്‍ക്ക് രൂപതയിലെ ജീവനക്കാരിയും മുന്‍ ഫോക്കസ് മിഷണറിയുമായ മിഷേലിനെ വിശുദ്ധാരാമത്തിലേക്ക് ചേര്‍ക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് ബിഷപ്പ് ഡേവിഡ് കാഗന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിതമായ കാന്‍സര്‍ ബാധയെത്തുടര്‍ന്ന്‍ 2015 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിലാണ് ഡുപ്പോങ്ങ് മരണമടയുന്നത്.

രോഗബാധയുണ്ടായപ്പോള്‍ ധൈര്യവും വിശ്വാസവും കൈവിടാതെ ക്ഷമയോടും സന്തോഷത്തോടും കൂടി മിഷേല്‍ തന്റെ രോഗത്തെ നേരിട്ടിരിന്നു. 6 വര്‍ഷത്തോളമാണ് മിഷേല്‍ യൂണിവേഴ്സിറ്റി ഓഫ് മേരിയില്‍ ഫോക്കസ് മിഷ്ണറിയായി പ്രേഷിത പ്രവര്‍ത്തനം നടത്തിയത്. പിന്നീട് 2012 മുതല്‍ 2015 വരെ ബിസ്മാര്‍ക്ക് രൂപതയുടെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിശ്വാസ രൂപീകരണ പരിപാടിയുടെ ഡയറക്ടറായി സേവനം ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥ ദൈവദാസിയുടേതായ പ്രസന്നതയും, സന്തോഷവും നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു മിഷേലെന്ന് സര്‍വ്വകലാശാലയുടെ പ്രസിഡന്റായ മോണ്‍. ജെയിംസ് ഷിയാ അനുസ്മരിച്ചു.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവള്‍ ഒരു പ്രചോദനവും, ദൈവവുമായുള്ള സൗഹൃദത്തിന്റെ രൂപീകരണ ശക്തിയെ കുറിച്ച് പഠിപ്പിക്കുന്ന വിലമതിക്കാനാവാത്ത ഉപദേഷ്ടാവ് കൂടിയായിരുന്നെന്നും ബിഷപ്പ് ഡേവിഡ് കാഗന്‍ പറഞ്ഞു. മിഷേലിന്റെ ജീവിതത്തിലെ വിശുദ്ധിയും ദൈവത്തോടുള്ള സ്നേഹവും ബിസ്മാര്‍ക്ക് രൂപതയെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, അവളുടെ സാക്ഷ്യം ആഗോള സഭയുമായി പങ്കുവെക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനേപ്പോലെ നന്മയും, അനുകമ്പയും, ദൃഢമായ വിശ്വാസവുമുള്ള ജീവിതമായിരുന്നു മിഷേലിന്റേതെന്നും ബിഷപ്പ് സ്മരിച്ചു. “ധൈര്യപൂര്‍വ്വം നിങ്ങളുടെ ഉത്കണ്ഠ ക്രിസ്തുവിന് സമര്‍പ്പിക്കുക, നന്മകള്‍ ചെയ്യുന്നതില്‍ ധീരതയോടെ മുന്നോട്ടു പോകുക”- മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മിഷേല്‍ പറഞ്ഞ ഈ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »