India - 2025

വടവാതൂർ അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 29-06-2022 - Wednesday

കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ എല്ലാ തലങ്ങളിലും സഭയ്ക്ക് ഉത്തേജനം നൽകാൻ സെമിനാരിക്കു കഴിഞ്ഞിട്ടുണ്ട്. വൈദികർക്കു മാത്രമല്ല അത്മായർക്കും വിവിധ സന്യ സ്ത സമൂഹങ്ങൾക്കും ദൈവശാസ്ത്രപരമായ പഠനത്തിന് ഈ സ്ഥാപനം പ്രാമുഖ്യം നൽകി വരുന്നു. സഭയുടെ പ്രേഷിതാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും സ്വത്വബോധം ഉ ജ്വലിപ്പിക്കുന്നതിനും വിദ്യാപീഠം വലിയ സംഭാവനകൾ നല്കിയതായി കർദ്ദിനാൾ പറഞ്ഞു.

ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, മലെങ്കര ഓർത്തഡോക്സ് സഭ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ ബാവ, കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജോസഫ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലശേരി സെന്റ് ജോസഫ്സ് സെമിനാരി റെക്ടർ റവ.ഡോ. ജോർജ് കരോട്ട്, വൈദിക വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധി മോളി ജോർജ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി റെക്ടർ റവ.ഡോ. സിറിയക് കന്യാകോണിൽ സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും അർപ്പിച്ചു.

സമ്മേളനത്തിനു മുന്നോടിയായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർ പ്പിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, വിജയപുരം ബിഷപ്പ് ഡോ. സെബാ സ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരായിരിന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്ക് ൽ, മാർ തോമസ് തറയിൽ, ഗീവർഗീസ് മാർ അപ്രേം, സെമിനാരി മുൻ റെക്ടർമാർ, സെ മിനാരിയിൽനിന്നു പഠിച്ചിറങ്ങിയ വിവിധ രൂപതകളിലെ വൈദികർ, വിവിധ സന്യാസ സമൂഹ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.


Related Articles »