India - 2025

ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലയായി വിശ്വാസപരിശീലനം രൂപാന്തരപ്പെടണം: കർദ്ദിനാൾ ആലഞ്ചേരി

പ്രവാചകശബ്ദം 03-08-2022 - Wednesday

കൊച്ചി: ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണു വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യമെന്നു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുസ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് ഓരോ വിശ്വാസ പരിശീലകനും ഉണ്ടായിരിക്കേണ്ടത്. ഇപ്രകാരം വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ പരിശീലന രംഗം വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയത്തിൽ നട ന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ, കെസിബിസി മെത്രാന്മാർ, കേരള തിയോളജിക്ക ൽ അസോസിയേഷൻ പ്രതിനിധികൾ കാത്തലിക് ഫെയ്ത്ത് ഡസ്ക് പ്രതിനിധികൾ, മേജർ സെമിനാരി റെക്ടർമാർ, വിവിധ രൂപതകളിലെ മതബോധന ഡയറക്ടർമാർ, കെ സിബിസി കമ്മീഷൻ സെക്രട്ടറിമാർ, റിസോഴ്സ് ടീം അംഗങ്ങൾ തുടങ്ങി ഇരുനൂറോളം പേർ പങ്കെടുത്തു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനായിരുന്നു. റവ.ഡോ. ടോബി ജോസഫ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പിഓസി ഡയറക്ടർ ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി മോഡറേറ്ററായിരുന്നു.

റവ. ഡോ. ജോയി പുത്തൻവീട്ടിൽ, റവ. ഡോ. സാജൻ പിണ്ടിയാൻ, റവ. ഡോ. ജോളി കരിമ്പിൽ, ഡോ. മിലൻ ഫ്രാൻസ്, അനിൽ മാനുവൽ എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു. കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പാനൽ സെഷൻ മോഡറേറ്റ് ചെയ്തു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് സമാപന സന്ദേശം നൽകി. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ജോയിന്റ് സെക്രട്ടറി റവ.ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »