Life In Christ - 2024
ജാഗരൂകരായിരിക്കുക, ദൈവ തിരുമുന്‍പില്‍ കണക്ക് ബോധിപ്പിക്കണമെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 08-08-2022 - Monday
വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കുമെന്നും അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഓഗസ്റ്റ് 7 ഞായറാഴ്ച ത്രികാല പ്രാർത്ഥന ചൊല്ലുന്നതിനു മുന്‍പ് നടത്താറുള്ള പതിവ് ഞായറാഴ്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ,ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. നമുക്ക് സ്വയം ചോദിക്കാം: കർത്താവ് നമുക്കേകിയ ഇവയെ നാം പരിപാലിക്കുന്നുണ്ടോ? നാം അവയുടെ മനോഹാരിത കാത്തുസൂക്ഷിക്കുന്നുണ്ടോ, അതോ അവയെ നാം നമുക്കുവേണ്ടിയും ഈ നിമിഷത്തെ സൗകര്യങ്ങൾക്കായും മാത്രം ഉപയോഗിക്കുകയാണോ? നമുക്ക് നല്കപ്പെട്ടിരിക്കുന്നവയുടെ സംരക്ഷകരാണോ നമ്മളെന്ന് ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു.
അവിടുന്ന് നമ്മെ ഏൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കും; അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരായിരിക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു. വയലുകളിലെ ലില്ലിപ്പൂക്കളെയും ആകാശത്തിലെ പറവകളെയും കാക്കുന്ന പിതാവിൻറെ സ്‌നേഹസാന്ദ്രവും പരിപാലനാപരവുമായ കരുതൽ സ്വന്തം മക്കളോട് എത്രയോ കൂടുതലായിരിക്കും. ആകയാൽ ആകുലരാകുകയും അസ്വസ്ഥരാകുകയും വേണ്ട: നമ്മുടെ ജീവിതം ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതമാണ്. ഭയപ്പെടേണ്ട എന്ന യേശുവിൻറെ ഈ ക്ഷണം സാന്ത്വനം പകരുന്നു.
വാസ്തവത്തിൽ, അവിശ്വാസത്തിൻറെയും ഉൽക്കണ്ഠയുടെയുമായ ഒരു വികാരത്തിൻറെ തടവിലായിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു: ഇത് നിസ്സഹായാവസ്ഥയിലാണെന്ന ഭയം, അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നില്ലയെന്ന ഭയം, നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന ഭയം, ഒരിക്കലും സന്തോഷം ലഭിക്കില്ല എന്ന ഭയം ഇങ്ങനെ നീളുന്നു. അപ്പോൾ പരിഹാരങ്ങൾ കണ്ടെത്താനും, ഉയിർത്തെഴുന്നേൽപ്പിനുള്ള ഒരു ഇടം കണ്ടെത്താനും, വസ്തുക്കളും സമ്പത്തും സമാഹരിക്കാനും, സുരക്ഷ നേടാനും നാം പാടുപെടുന്നു.
എങ്ങനെയായിരിക്കും ഇതിൻറെ അന്ത്യം? നിരന്തരമായ ഉത്കണ്ഠയിലും ആകുലതയിലും നാം ജീവിക്കുന്നു. മറുവശത്ത്, യേശു നമുക്ക് ഉറപ്പുനൽകുന്നു: ഭയപ്പെടേണ്ട! നിങ്ങൾക്ക് യഥാർത്ഥമായി ആവശ്യമുള്ളതെല്ലാം നൽകാൻ ആഗ്രഹിക്കുന്ന പിതാവിൽ വിശ്വാസമർപ്പിക്കുക. അവിടുന്ന് ഇതിനകം സ്വപുത്രനെ നല്കി, അവൻറെ രാജ്യം നൽകി, അനുദിനം കാത്തുപരിപാലിച്ചുകൊണ്ട് എപ്പോഴും പരിപാലനയോടെ തുണയേകുന്നുവെന്നും അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ സന്ദേശത്തിന്റെ സമാപനത്തില്‍ ക്രൊയേഷ്യയിൽ ബസ് അപകടത്തില്‍ മരിച്ചവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക