Life In Christ - 2025

അനുതാപ തീര്‍ത്ഥാടനവുമായി ഫ്രാന്‍സിസ് പാപ്പ കാനഡയുടെ മണ്ണില്‍

പ്രവാചകശബ്ദം 25-07-2022 - Monday

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മു​​​​പ്പ​​​​ത്തി​​​​യേ​​​​ഴാം വി​​​​ദേ​​​​ശ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു തുടക്കം കുറിച്ച് ഫ്രാന്‍സിസ് പാപ്പ കാനഡയിൽ. അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ കാ​​​​ന​​​​ഡ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇന്നലെ ഞാ​​​​യ​​​​റാ​​​​ഴ്ച റോമിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ​​​​നി​​​​ന്നു യാത്ര തി​​​​രി​​​​ച്ച പാപ്പയും സംഘവും പത്തു മണിക്കൂര്‍ പിന്നിട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിയോടെയാണ് എഡ്മണ്ടണിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. കാലിലെ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ലിഫ്റ്റിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിന്നു പാപ്പയുടെ വിമാനത്തിലേക്കുള്ള പ്രവേശനവും തിരിച്ചിറങ്ങലും.

എഡ്മണ്ടണ്‍ എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കാനഡയിലെ ആദ്യ തദ്ദേശ ഗവർണർ മേരി മേ സൈമണും രാജ്യത്തെ തദ്ദേശീയ ജനതയുടെ കൂട്ടായ്മയായ ‘ട്രീറ്റി സിക്സ് ഫസ്റ്റ് നേഷൻസി’ന്റെ അധ്യക്ഷന്‍ ജോർജ് അർക്കന്‍റ്, കാനഡയിലെ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പാപ്പയെ സ്വീകരിച്ചു. വീല്‍ചെയറിലായിരിന്നു പാപ്പ എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് ക്രമീകരിച്ച വേദിയില്‍ എത്തിച്ചേര്‍ന്നത്.

പാപ്പ വേദിയില്‍ എത്തിയപ്പോള്‍ നാടൻ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതം ഉയർന്നു. എത്നിക് ഡ്രമ്മുകളുടെ അകമ്പടിയോടെ തദ്ദേശീയ ജനതയുടെ സംഗീത സംഘം’ലോഗൻ അലക്സിസ്’ പരമ്പരാഗത ഗാനം ആലപിച്ചാണ് പാപ്പയെ സ്വീകരിച്ചത്. ഇന്നലെ പാപ്പയ്ക്ക് പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലായിരുന്നു. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം ഇന്ന് മുതല്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. വ്യോമകര മാർഗങ്ങളിലൂടെ 19,246 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഒന്‍പത് വേദികളില്‍ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും. തന്റെ യാത്രയെ അനുതാപത്തിന്റെ തീര്‍ത്ഥാടനം എന്നാണ് പാപ്പ വിശേഷിപ്പിക്കുന്നത്.

1881-1996 കാലയളവിൽ തദ്ദേശ സംസ്കാരം ഒഴിവാക്കുന്നതിനുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി ഒന്നര ലക്ഷത്തിലേറെ തദ്ദേശീയരായ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി കത്തോലിക്ക റസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടു വലിയ വിവാദമുണ്ടായിരുന്നു. അവർക്ക് അവരുടെ സാംസ്കാരികതനിമ നിഷേധിക്കപ്പെട്ടതും ദുരനുഭവങ്ങൾക്ക് വിധേയരാകേണ്ടിവന്നതുമായ സംഭവങ്ങളിൽ മാപ്പു ചോദിക്കുകയും ചെയ്തിട്ടുള്ള പാപ്പ, ക്ഷമാപണം തദ്ദേശീയ സമൂഹത്തെ നേരിട്ടു കണ്ടു നടത്തുവാനാണ് ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിച്ച് കാനഡയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇന്നു ജൂലൈ 25 തിങ്കളാഴ്ച തദ്ദേശീയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ് പാപ്പയുടെ ആദ്യ പൊതു പരിപാടി നടക്കുക. മെസ്ക്വാചീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പ ഉച്ചകഴിഞ്ഞു മറ്റൊരു തദ്ദേശീയ ഗോത്ര സമൂഹത്തെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »