India - 2025
സമാധാന പ്രതിജ്ഞയും ബോധവത്കരണ സെമിനാറും നടത്താന്‍ ലെയ്റ്റി കൗൺസിൽ
പ്രവാചകശബ്ദം 10-08-2022 - Wednesday
കൊച്ചി: ഭീകരവാദത്തിനെതിരേ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ സമാധാന പ്രതിജ്ഞയും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് 13 മുതൽ 15 വരെയാണ് വിവിധ സ്ഥലങ്ങളിൽ സമാധാന പ്രതിജ്ഞാ പരിപാടികൾ നടത്തുന്നത്.
സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ കീഴിലുള്ള 14 റീജണൽ കൗൺസിലുകൾ, വിവിധ രൂപതകൾ, കത്തോലിക്കാസംഘടനകൾ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹിക സാംസ്കാരി ക പ്രസ്ഥാനങ്ങളും ദേശസ്നേഹികളും സമാധാന പ്രതിജ്ഞയിൽ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ അറിയിച്ചു.