India - 2025

അത്മായര്‍ക്കും വൈദിക സമർപ്പിതർക്കും വേണ്ടിയുള്ള അജപാലന നേതൃത്വ പരിശീലന പരിപാടി ഓൺലൈനില്‍

പ്രവാചകശബ്ദം 17-08-2022 - Wednesday

തൃശൂര്‍: ഇടവകകളിലും രൂപതകളിലും അജപാലന ശുശ്രുഷയിൽ ഏർപ്പെട്ടിരിക്കുന്ന അത്മായ നേതാക്കൾക്കും, സമർപ്പിതർക്കും വൈദികർക്കും വേണ്ടി (കുടുംബ കൂട്ടായ്മകളിൽ , സംഘടനകളിൽ, പ്രസ്ഥാനങ്ങളിൽ, ഇടവക, രൂപത നേത്യത്വങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക്) നേതൃത്വ പരിശീലന പരിപാടിയുമായി മേരിമാതാ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം. കാലാനുസൃതമായ അജപാലന നേത്യത്വത്തെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് Diploma in Pastoral Leadership എന്നുള്ള പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. വിവിധ അജപാലന വിഷയങ്ങൾ പ്രായോഗിക പാഠങ്ങളോടും, നൈപുണ്യ കേന്ദ്രീകൃതമായും (Skill oriented) അവതരിപ്പിക്കുന്നു.

ഓൺലൈൻ ആയി നടത്തുന്ന പ്രോഗ്രാം ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് പങ്കെടുക്കാൻ സാധ്യതയുള്ള ദൈവ ശാസ്ത്ര പരിശീലന പരിപാടിയായാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കുകൾക്കിടയിൽ ഏതാനും മണിക്കൂറുകൾ ഇതിനുവേണ്ടി ചിലവഴിച്ചാൽ, ഈ പഠന പരിശീലന പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. ഒരു വർഷം നീണ്ടുനില്ക്കുന്നതാണ് കോഴ്സ്. മാസത്തിൽ രണ്ടു ഞായറാഴ്ച്ചകളിൽ രണ്ടു മണിക്കൂർ വീതം ഓൺലൈൻ കോണ്ടാക്ട് ക്ലാസ് ഉണ്ടായിരിയ്ക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പറോകിൽ നിന്നും കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റ്യൻ ചെയറിൽ നിന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.

പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് ആണ്. പറോക് ഗവേഷണ കേന്ദ്രം ഒരുക്കുന്ന കോഴ്സിനെക്കുറിച്ചു കൂടുതൽ അറിയാൻ ഡോ. സൈജോ തൈക്കാട്ടിലിനേയൊ (പറോക് എക്സി. ഡയറക്ടർ, ഫോൺ. 9544889896) ഫാ. ജെറിൻ അരിമ്പൂരിനേയൊ (കോഴ്സ് കോർഡിനേറ്റർ, ഫോൺ. 8113991882) ബന്ധപ്പെടുക. കോഴ്സിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവര്‍ക്ക് പറോക് വെബ്സൈറ്റിൽ (https://paroc.in/) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.