India - 2025

തീരദേശ ജനതയ്ക്കായി മനുഷ്യമതിൽ തീര്‍ത്ത് കെ‌സി‌വൈ‌എം

പ്രവാചകശബ്ദം 22-08-2022 - Monday

ആലപ്പുഴ: തീരദേശ ജനതയുടെ സമരത്തിന് പിന്തുണയുമായി കെസിവൈഎം സംസ്ഥാനസമിതി മനുഷ്യമതിൽ തീർത്തു. വിഴിഞ്ഞം തുറമുഖ അശാസ്ത്രീയമായ നിർമ്മാണത്തിനും, സർക്കാർ സംവിധാനങ്ങളുടെ നടപടികൾക്കും എതിരേ പോരാടുന്ന തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ മനുഷ്യമതിൽ നിർമിച്ചു പ്രതിഷേധിച്ചു. തീരദേശ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ സമരമുഖത്ത് തുടരുമെന്നും, ഇത് ഒരു തുടക്കം മാത്രമാണന്നും കെസിവൈഎം സംസ്ഥാന അധ്യക്ഷൻ ഷിജോ ഇടയാടിയിൽ അറിയിച്ചു.

കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ. ജിജു അറക്കത്തറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കത്തോലിക്ക യുവജന പ്രസ്ഥാനം ഒറ്റക്കെട്ടായി മുന്നിൽ ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബി ച്ചു കുര്യൻ തോമസ്, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. തോമസ് മണിയപൊഴിയിൽ, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ് മാപ്പിള എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ഡെലിൻ ഡേവിഡ്, ലിനു വി. ഡേവിഡ്, സ്മിത ആന്റണി, ലിനറ്റ് വർഗീസ്, സിസ്റ്റർ റോസ് മെറിൻ എസ്ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

More Archives >>

Page 1 of 477