India - 2025

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കർശന നടപടി വേണം: ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ

പ്രവാചകശബ്ദം 20-08-2022 - Saturday

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഏതാനും പേർ അതിരൂപത ആസ്ഥാനത്തെത്തി ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്ത സംഭവത്തിൽ അതിരൂപതയിലെ വിശ്വാസികളുടെ സംഘടനയായ സഭാസംരക്ഷണ സമിതി (ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ സിപിസി) പ്രതിഷേധം അറിയിച്ചു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോസഫ് കുര്യൻ അത്തിക്കളം, വൈസ് പ്രസിഡന്റ് അലക്സാണ്ടർ കുന്നേൽ, കമ്മിറ്റിയംഗം ജോസഫ് ചിറേപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സഭയുടെ ഔദ്യോഗിക ആരാധനാക്രമം അനുസരിച്ച് ഏകീകൃത വിശുദ്ധ കുർബാന അർപ്പണം മറ്റു 34 രൂപതകളിലേതുപോലെ എറണാകുളം അങ്കമാലി അതിരൂപതയിലും വേഗം നടപ്പിലാക്കാൻ വേണ്ട നടപടികൾ സിനഡ് സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ചു നിർദേശം നല്കണമെന്നും സഭാസംരക്ഷണസമിതി ആവശ്യപ്പെട്ടു.

More Archives >>

Page 1 of 477