India - 2024

തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത

പ്രവാചകശബ്ദം 21-08-2022 - Sunday

തിരുവനന്തപുരം: തീരദേശമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത. ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തിരുവനന്തപുരം ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിഴി ഞ്ഞത്തെത്തി ഐക്യദാർഢ്യം അറിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ പ്രമേയം ഫാ. മോർളി കൈതപ്പറമ്പിൽ അവതരിപ്പിച്ചു. പീഡിതരും നീതി നിഷേധിക്കപ്പെട്ടവരും അരക്ഷിതരുമായ ഒരു ജനത തങ്ങളുടെ നിലനിൽപ്പിനായി ഐതിഹാസികമായ സമരം നയിക്കുകയാണെന്നു പ്രമേയത്തിൽ ചങ്ങനാശേരി അതിരൂപത പറയുന്നു.

അകലെ നിന്നു നോക്കുന്നവർക്ക് ഈ സമരം എന്തിനാണെന്നു ചിലപ്പോൾ മനസിലാകില്ല. ഈ പ്രക്ഷോഭങ്ങൾക്ക് തീവ്രവാദമുഖം നൽകി സമൂഹമധ്യത്തിൽ വികലമായി അവതരിപ്പിച്ച് പൊതുജനത്തെ ഇതിനെതിരാക്കി മാറ്റാനുള്ള ഗൂഢശ്രമങ്ങളും നടക്കു ന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

പ്രളയം പോലുള്ള നാടിന്റെ ആപത്ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികളുടെ ജീവൻ ക്ഷിക്കാൻ ജീവൻ തൃണവൽക്കരിച്ച് വള്ളങ്ങളുമായി ഓടിയെത്തിയവരാണ് മത്സ്യ ത്തൊഴിലാളികൾ. കേരളത്തിന്റെ സൈന്യമെന്ന് അധികാരികൾ പോലും വാഴ്ത്തിപ്പാടിയ ഈ ജനത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ അതുമൂലം തീരപ്രദേശത്ത് സംഭവിക്കാൻ സാധ്യതയുള്ള വിനാശ കരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ ശാസ്ത്രജ്ഞരും മത്സ്യത്തൊഴിലാളി സംഘടനകളും സഭാനേതൃത്വവും പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അങ്ങനെയുള്ള സൂചനകളെല്ലാം വമ്പൻ കോർപ്പറേറ്റ് മുതലാ ളിയുടെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ കേന്ദ്ര-സംസ്ഥാന അധികാരികൾ കേട്ടതായിപ്പോലും ഭാവിച്ചില്ല.

മത്സ്യത്തൊഴിലാളി ജനത നടത്തുന്ന ഈ പോരാട്ടത്തോട് സീറോ മലബാർ സഭയും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇട വകകളും ചേർന്ന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും ഫാ.മോർളി കൈതപ്പറമ്പിൽ അറിയിച്ചു. ഫാ.ജിൻസ്, ഫാ.സോണി പള്ളിച്ചിറയിൽ, ഫാ.ജിന്റോ ചിറ്റിലപ്പള്ളി, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ഡൊമിനിക്, ഫാ. ജേക്കബ്, ഫാ. ജിബി ൻ കോഴപ്ലാക്കൽ, ഫാ. ജോംസി പുളിക്കൽ തുടങ്ങിയവർ നേതൃത്വം ന ൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് തുട ങ്ങിയവർ സമരപ്പന്തലിലുണ്ടായിരുന്നു.

More Archives >>

Page 1 of 477