India - 2024

വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്പെഷൽ ട്രെയിൻ ആഴ്ചയില്‍ രണ്ടു ദിവസം

പ്രവാചകശബ്ദം 22-08-2022 - Monday

ചങ്ങനാശേരി: എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട വഴി വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്പെഷൽ ട്രെയിൻ തീർത്ഥാടകരുടെയും യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. സർവീസ് ഇന്നാരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിൽ വേളാങ്കണ്ണിക്കും ഞായർ, ചൊവ്വാ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും. കൊല്ലം-ചെങ്കോട്ട പാത വഴി ഇത് ആദ്യമായാണ് സീസൺ സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത്. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ്. ഇപ്പോൾ സർവീസ് നടത്തുന്ന എറണാകുളം - വേളാങ്കണ്ണി സർവീസിന്റെ റൂട്ടിലല്ല പുതിയ സർവീസ് പോകുന്നത്.

പുതിയ സർവീസ് കോട്ടയം, കൊല്ലം, പുനലൂർ, തെങ്കാശി, വിരുദ്നഗർ, പുതുക്കോട്ടെ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ചകളിൽ എറണാകുളത്ത് നിന്നും പുറപ്പെട്ട് ചെവ്വാഴ്ച വേളാങ്കണ്ണിയിൽ എത്തിച്ചേരും. തിരികെ ചെവ്വാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ച എറണാകുളത്ത് എത്തിച്ചേരും. ട്രെയിൻ നമ്പർ : 06039 എറണാകുളം - വേളാങ്കണ്ണി സ്പെഷൽ 15, 22, 29, സെപ്റ്റംബർ 5 എന്നീ ദിവസങ്ങളിലും ട്രെയിൻ നമ്പർ : 06040 വേളാങ്കണ്ണി -എറണാകുളം സ്പെഷൽ16, 23, 30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. സീറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും.


Related Articles »