News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക സന്യാസിനികള്‍ക്കു മോചനം

പ്രവാചകശബ്ദം 24-08-2022 - Wednesday

ഇമോ: വിശുദ്ധ കുർബാനയ്ക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയ നാല് കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. ഓഗസ്റ്റ് 21-ന് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൈജീരിയയിലെ ഇമോ സ്റ്റേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരാണ് മോചിതരായത്. മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസിനി സമൂഹം പ്രസ്താവിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാരുടെ വേഗത്തിലും സുരക്ഷിതമായും മോചനത്തിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംഭാവന നൽകിയ, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും വേണ്ടി നന്ദിയര്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ദരിദ്രരെയും വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍. തട്ടിക്കൊണ്ടുപോകൽ നടത്തിയത് ആരാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നൈജീരിയയിലെ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് സമീപ വർഷങ്ങളിൽ വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈയിൽ, നൈജീരിയയുടെ വടക്കൻ കടുണ സ്റ്റേറ്റിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക ദേവാലയ റെക്‌ടറിയിൽ നിന്ന് രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.


Related Articles »