News

വധശിക്ഷ നിർത്തലാക്കപ്പെടുന്നതിന് മാർപാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാർത്ഥന നിയോഗം

പ്രവാചകശബ്ദം 01-09-2022 - Thursday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തിലെ പ്രാർത്ഥന നിയോഗം. ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വഴി പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു. കുറ്റവാളികളെ സ്വയം വീണ്ടെടുക്കാനുള്ള സാധ്യതയെ പ്രയോജനപ്പെടുത്തണമെന്നും ഇത്തരത്തില്‍ സമൂഹത്തിന് കുറ്റകൃത്യങ്ങളെ ഫലപ്രദമായി അടിച്ചമർത്താൻ കഴിയുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ഓരോ നിയമപരമായ വാക്യത്തിലും 'പ്രത്യാശയുടെ ഒരു ജാലകം' ഉണ്ടായിരിക്കണം. വധശിക്ഷ, ഇരകൾക്ക് നീതി നൽകുന്നില്ല, പകരം പ്രതികാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അനുതാപം എപ്പോഴും സാധ്യമാണ്. വധശിക്ഷ "ധാർമ്മികമായി അസ്വീകാര്യമാണ്", കാരണം അത് ജീവിതത്തെ നശിപ്പിക്കുന്നു, അവസാന നിമിഷം വരെ ഒരു വ്യക്തിക്ക് പരിവർത്തനം ചെയ്യാനും മാറാനും കഴിയും. സുവിശേഷത്തിന്റെ വെളിച്ചത്തിൽ വധശിക്ഷ അസ്വീകാര്യമാണ്, കാരണം 'നീ കൊല്ലരുത്' എന്ന കൽപ്പന നിരപരാധികളെയും കുറ്റക്കാരെയും ഒരുപോലെ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കുന്നതിനായി അണിനിരക്കാന്‍ എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു.

'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍

വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »