India - 2025
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരും: ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ
പ്രവാചകശബ്ദം 16-09-2022 - Friday
തിരുവനന്തപുരം: സംസ്ഥാനത്തെ വികസനത്തിന് സഭ എതിരല്ലെന്നും, വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഭരണകൂടം സുരക്ഷ ഉറപ്പാക്കണമെന്നും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ. പാറ്റൂർ സെമിത്തേരി പള്ളിയുടെ കൂദാശ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീരപ്രദേ ശങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വി ഴിഞ്ഞത്ത് നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിഴിഞ്ഞത്ത് ന ടത്തുന്ന തുറമുഖ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആർച്ച് ബിഷപ്പി ന്റെ പ്രതികരണം.