India - 2024

ഗർഭഛിദ്രം സംബന്ധിച്ച സുപ്രീം കോടതി വിധി ആശങ്കാജനകം: കെസിബിസി

പ്രവാചകശബ്ദം 30-09-2022 - Friday

കൊച്ചി: അവിവാഹിതരായ സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താനുള്ള അവകാ ശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെ‌സി‌ബി‌സി. ജീവനെതിരേയുള്ള നിലപാട് സ്വീകരി ക്കാൻ ഇതു പലർക്കും പ്രേരണ നല്കും. ഓരോ ജീവനും ഉദ്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതി നാൽ അതു സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകൾക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിർക്ക പ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്കാരം ഈ സമൂഹത്തിൽ ശക്തിപ്പെടേണ്ടതുണ്ടെന്നും കെ‌സി‌ബി‌സി പ്രസ്താവിച്ചു.

എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തിൽ ജീവനു വില കല്പി ക്കാത്ത എല്ലാത്തരം പ്രവർത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും. സ്ത്രീകളുടെ അവ കാശം മാത്രമായി ഗർഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്ന തിനു തുല്യമാണ്. ഗർഭത്തിൽ ജീവൻ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവർത്തനം മൂലമല്ല. അതി നാൽ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »