Social Media

നരഭോജികളിൽ നിന്ന് നരസ്നേഹത്തിലേക്ക് മാറ്റിയ സുവിശേഷം

മിഷണറി ചരിത്രങ്ങൾ 13-10-2022 - Thursday

1824 ൽ സ്കോട്ലാൻഡ്ലാണ് ജോൺ പാറ്റൺ ജനിച്ചത്. ദൈവ ഭക്തിയുള്ള കുടുംബമായിരുന്നു ജോൺന്റേത്. തന്റെ പിതാവിന് കച്ചവടം ആയിരുന്നു തൊഴിൽ. തന്റെ മാതാവും പിതാവും ദൈവത്തിൽ ആശ്രയിച്ച് ജീവിതം നയിക്കുന്നവരായിരിന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ പിതാവിനോടൊപ്പം ജോലിയിൽകൂടി, യന്ത്ര ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി പഠിക്കുവാൻ കഴിഞ്ഞു. അത് പിന്നെ തന്റെ മിഷൻ പ്രവർത്തനങ്ങളിലും പ്രയോജനമായി മാറി. അതോടൊപ്പം തന്നെ ജോൺ പഠനത്തിലും മിടുക്കൻ ആയിരുന്നു.

ചെറു പ്രായത്തിൽ തന്നെ അവൻ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുവാൻ കഴിഞ്ഞു. അങ്ങനെ സുവിശേഷ വേലയ്ക്കായി ജോൺ തന്റെ സമർപ്പിച്ചു കഴിഞ്ഞിരുന്നു. ജോൺന് ദൈവവചനം പഠിക്കാൻ അവസരം ലഭിച്ചു. പഠനത്തിനായി ഗ്ലാസ്‌ഗോയിലേക്ക് പോയി അവിടെ വച്ച് ജോൺ മെഡിസിനും ദൈവശാസ്ത്രവും പഠിച്ചു. പഠനത്തോടൊപ്പം ജോൺ ഒരു സ്കൂളിലും ജോലി ചെയ്തിരുന്നു. അതിൽ നിന്ന് പഠനത്തിനുള്ള പണം കണ്ടെത്തി. ആ സമയത്തു അനേകം മദ്യപാനികളെയും ചില ദുർമാർഗത്തിൽ ജീവിച്ചവരെ കർത്താവിലേക്കു കൊണ്ട് വരാൻ സാധിച്ചു.

ഒരുപാട് വർഷങ്ങളായി അവന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന ആത്മഭാരമായിരുന്നു മറ്റു സ്ഥലങ്ങളിൽ പോയി സുവിശേഷ വേല ചെയ്യുക എന്നുള്ളത്. ആ സമയത്തു ഒരു ഹൈബ്രീഡ്സ് എന്ന ഒരു ദ്വീപ സമൂഹത്തിൽ നിന്ന് ഒരു വാർത്ത കേട്ടു അവിടെത്തെ മിഷണറിമാരെ സഹായിക്കാൻ ഒരു മിഷണറിയേ വേണം. അവിടേക്ക് പോകാൻ ആരും താല്പര്യപെട്ടിരുന്നില്ല. പക്ഷേ ജോണിന് ദൈവ വിളിയുണ്ടായി. ജോൺ പോകാൻ തയ്യാറായി. പക്ഷേ താൻ ആയിരിക്കുന്ന മിഷനിൽ ഉള്ളവർ ഈ കാര്യത്തിൽ അതൃപ്തി കാണിച്ചു. കാരണം ജോൺ പോകാനിരിക്കുന്ന സ്ഥലം നരഭോജികളുടെയായിരുന്നു. തന്റെ കൂടെ ഉള്ളവർക്ക് ജോൺ എന്തിനാണ് തന്റെ ജോലി ഉപേക്ഷിച്ചു പോകുന്നതെന്നു മനസിലായില്ല.

ഒരു വൃദ്ധൻ ജോണിനോട് പറഞ്ഞു. " ചെറുപ്പക്കാര, നിങ്ങൾ അവിടേക്ക് പോകരുത്, പോയാൽ നരഭോജികൾ താങ്കളെ കൊന്നു തിന്നും". ജോൺ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു- " താങ്കൾക്ക് ഒരുപാട് പ്രായമായില്ലേ കുറച്ചു കഴിയുമ്പോൾ നിങ്ങൾ മരണപ്പെട്ടു ശവകുഴിയിലേക്ക് പോകും അവിടെ പുഴുക്കൾക്ക് നിങ്ങൾ ഭക്ഷണമാകും. ഞാൻ പുഴുക്കളാൽ തിന്നപെടുന്നതും നരഭോജികളാൽ തിന്നപെടുന്നതുമായി ഒരു വ്യത്യാസവുമില്ല. എന്റെ കർത്താവായ യേശു ക്രിസ്തുവിനെ സേവിച്ചു മരിക്കുന്നത് നല്ലത്".

മാതാപിതാക്കൾക്ക് ജോൺ ദൈവപാതയിലേക്ക് പോകുന്നത് വളരെ താല്പര്യമുള്ളതായിരുന്നു. അങ്ങനെ 1858ൽ 34 വയസിൽ തന്റെ വിവാഹം കഴിഞ്ഞ ഉടൻ അവൻ കുടുംബമായി ന്യൂ ഹൈബ്രീഡ്സിലേക്ക് കപ്പൽ കയറി. ന്യൂ ഹൈബ്രീഡ്സ് എന്നത് ഓസ്ട്രേലിയയിൽ നോർത്ത് ഈസ്റ്റ്‌ ഭാഗത്തുള്ള ദീപസമൂഹങ്ങൾ ആണ്. അവിടെ ജീവിച്ചിരുന്ന മനുഷ്യർ പ്രാകൃതരും ഹീനരും ക്രൂര നരഭോജികളും ആയിരുന്നു. മനുഷ്യനെ കൊല്ലുന്നത് അവിടെ സർവ്വ സാധാരണമായിരുന്നു. അവർ ആ കാര്യത്തിൽ വളരെ ധൈര്യമുള്ളവർ ആയിരുന്നു. അവർ കൊല്ലുന്നത് കൊണ്ട് ആണ് അവർക്ക് ധൈര്യം കിട്ടിയെന്നാണോ? അല്ല അവരുടെ പിന്നിൽ ഉണ്ടായിരുന്ന പൈശാചിക ശക്തിയാണ് അവരെ കൊല്ലാൻ നിർബന്ധിക്കുന്നത്.

ദുർമന്ത്രവാദം, തുടങ്ങിയ കാര്യങ്ങൾ അവരുടെ ഇടയിൽ വളരേറെ ഉണ്ടായിരുന്നു. സ്വാഭാവിക മരണത്തിൽ അവർ വിശ്വസിച്ചിരുന്നില്ല. മറിച്ചു എല്ലാ മരണവും കൂടോത്രത്തിന്റെ ഭാഗമായി ആണ് ഉണ്ടാകുന്നത് എന്നാണ് അവരുടെ വിശ്വാസം. ഒരു മരണം ഉണ്ടായാൽ ഉടനെ തന്നെ അവർ കൂട്ടം വിളിച്ചു കൂട്ടും, ആരാണ് ആ മരണത്തിന്റെ കാരണം എന്നു അന്വേഷിക്കും. ഏതെങ്കിലും വ്യക്തി ആ മരിച്ച വ്യക്തിയോടു വൈരാഗ്യമോ, എതിർപ്പുണ്ടെന്ന് കണ്ടെത്തിയാൽ കൂട്ടത്തിലെ തലവൻ തന്റെ കയ്യിൽ ഉള്ള തോക്ക് നിറച്ചു കൂട്ടത്തിലെ ഒരു യുവാവിനെ ഏൽപ്പിക്കും. (ഐസ്ലാൻഡ് ദീപസമൂഹത്തിൽ കച്ചവടത്തിനു വരുന്ന വ്യാപാരികളിൽ നിന്ന് ആണ് തോക്കുകൾ കിട്ടുന്നത് ).

നേരത്തെ തന്നെ ഒരാളെ ഇങ്ങനെ വെടി വെക്കാനായി നിയമിച്ചിരിക്കും. അങ്ങനെ ആ വ്യക്തിയെ കൊന്നു കഴിയുമ്പോൾ ആ കൊല്ലപ്പെട്ട വ്യക്തിയുടെ കൂട്ടുകാർ വന്ന് വെടിവച്ച ആ വ്യക്തിയെ കൊല്ലാൻ ശ്രമിക്കും. അങ്ങനെ ആ ഗോത്രം ഭൂരിഭാഗവും മരണപ്പെടും. അതുപോലെ തന്നെ ഭർത്താവ് മരിക്കുമ്പോൾ ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലും. രണ്ടു പേരുടെയും ഒരു ശവകുഴിയിൽ അടക്കും. (നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സതി സമ്പ്രദായം പോലെ ) ഗോത്രത്തിനു ഭാരമായിമാറും എന്നാ വിശ്വാസത്തിൽ ആണ് ഇങ്ങനെ കൊല്ലുന്നത്.

എന്നാൽ ഇവരൊന്നും കർത്താവിനെ കുറിച്ച് കേട്ടിട്ടേ ഇല്ല.

ഇവരുടെ ഇടയിലേക്ക് ആണ് മിഷണറിമാർ സുവിശേഷത്തിന് ആയി ചെന്നത്. ഇതിനും മുന്നേയും മിഷണറിമാർ ചെന്നിരുന്നു പക്ഷെ അവരെ എല്ലാം ഈ ഗോത്രക്കാർ കൊന്നു തിന്നിരുന്നു. പക്ഷെ ജോൺ ചെല്ലുന്നതിന് മുൻപ് അവിടെ ഒരു മിഷണറി കുടുംബം ഉണ്ടായിരുന്നു. ഈ കഷ്ടതയിലും അവർ കർത്താവിന്റെ വേല ചെയ്തുപോന്നു. കുറച്ചു പേർ സുവിശേഷം അറിഞ്ഞു ദൈവ ഭാഗത്തിലേക്ക് വന്നിരിക്കുന്നു. തന്ന എന്നൊരു ദ്വീപിൽ ആയിരുന്നു ജോണും തന്റെ ഭാര്യയും ആദ്യമായി സുവിശേഷ പ്രവർത്തനങ്ങൾക്കു ചെന്നത്.

അവിടെ ഉണ്ടായിരുന്ന മന്ത്രവാദികളും, ആൾദൈവങ്ങളും ഇവർക്ക് എതിരെയായിരുന്നു. കാരണം ജനം സുവിശേഷത്തിൽ വന്നാൽ ഇവരുടെ അധികാരം നഷ്ടപെടും എന്നു ഉറപ്പായിരുന്നു. അതുകൊണ്ട് എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ വന്നാൽ അത് മിഷണറിമാർ കാരണമാണ് വന്നത് എന്നു പറഞ്ഞു അവരെ കൊല്ലാൻ ഇവർ ജനങ്ങളെ നിർബന്ധിക്കുമായിരുന്നു. തന്നയിലെ ജനങ്ങൾക്ക് എഴുത്തു ഭാഷ ഇല്ലായിരുന്നു. ജോൺ അവരോടു സംസാരിച്ചത് ആംഗ്യഭാഷയിൽ ആയിരുന്നു. ഒരു ദിവസം അദ്ദേഹം അവിടെത്തെ ഗ്രാമീണഭാഷയിൽ നിന്ന് "ഇത് എന്താണ്?" എന്നു പറയാൻ പഠിച്ചു, മാത്രമല്ല " നിങ്ങളുടെ പേര് എന്താണ് എന്നു പറയാനും പഠിച്ചു. അങ്ങനെ പതിയെ ജോൺ ആ ഭാഷ പഠിച്ചു

അങ്ങനെ ഇരിക്കെ ജോൺന് ഒരു മകൻ ജനിച്ചു അവർക്ക് അത് വളരെ സന്തോഷത്തിനിടയായി എന്നാൽ മൂന്നാമത്തെ ആഴ്ചയിൽ അവന്റെ ഭാര്യ മരണപ്പെട്ടു. അതിനും ഒരാഴ്ചയ്ക്കുശേഷം തന്നെ മകനും മരണപ്പെട്ടു. ജോണിനും അസുഖം പിടിപ്പെട്ടു. തൻറെ സ്വന്തം കൈയാൽ തന്നെ തന്നെ ഭാര്യയെയും മകനെയും അടക്കം ചെയ്തു. തന്നെ അത് വളരെ ദുഃഖത്തിലേക്ക് താഴ്ത്തി. തന്നയിലെ ജീവിതം വളരെ അപകടമായിരുന്നു. പലപ്പോഴും രോഗി ആയി തീർന്നു അദ്ദേഹത്തെ കൊല്ലുവാനും അവിടെ ഉള്ളവർ ശ്രമിച്ചു. അവർ വന്നുപോന്നിരുന്ന കച്ചവടക്കാർ ആയ വെള്ളക്കാരും ജോൺന് എതിരായി. പക്ഷേ ദൈവം അവനോട്കൂടെ ഉണ്ടായിരുന്നു. ദീർഘകാലം അവന്‍ അവിടെ സുവിശേഷ വേല ചെയ്തു.

നിരന്തരമായ എതിർപ്പ് കാരണം ജോൺന് തന്ന വിടേണ്ടി വന്നു. ജോൺ രണ്ടാമത് വിവാഹിതനായി. അനിവ എന്നൊരു മറ്റൊരു ദ്വീപ് ലേക്ക് കുടുംബമായി മാറി. അവിടെത്തെ തലവൻ വിശ്വാസത്തിലേക്ക് വന്നു, അവിടെയും വളരെ മികച്ച രീതിയിൽയിൽ പ്രവർത്തനങ്ങൾ ചെയ്തു. വസ്ത്രം ഉടുക്കാൻ അറിയാത്തവർ ആയിരുന്നു. അവർ അവരെ വസ്ത്രം ഉടുപ്പിച്ചു. ജനത്തിനു വിദ്യാഭ്യാസം കൊടുത്തു. അവിടെ വെള്ളത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ജോൺ പ്രാർത്ഥനയോടെ ഒരു കിണർ കുഴിക്കാൻ തുടങ്ങി വെള്ളം ലഭിച്ചു. ദ്വീപ് നിവാസികൾക്കു വളരെ സന്തോഷമായി ദൈവം അവർക്കു കിണർ തന്നു എന്നു പറഞ്ഞു.

ദ്വീപ് തലവൻ അവരുടെ വിഗ്രഹങ്ങളെയൊക്കെ കൊണ്ട് വരാൻ കല്പിച്ചു. അതെല്ലാം കൂട്ടിയിട്ട് കത്തിച്ചു. അങ്ങനെ ആ ദ്വീപ് മുഴുവൻ കർത്താവിലേക്ക് വന്നു. 1899 ജോൺ അനിവ ഭാഷയിൽ പുതിയനിയമം(ബൈബിൾ ) പ്രസിദ്ധീകരിച്ചു. അങ്ങനെ ഹൈബ്രിഡ്സിലെ 30 ദ്വീപുകൾ അതിലെ നരഭോജികൾ ആയവർ കർത്താവിലേക്ക് വന്നു. ജോൺ മരണം വരെയും കർത്താവിനു വേണ്ടി അധ്വാനിക്കും എന്നു ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ മകൻ തന്നയിൽ മിഷണറിയായി തുടർന്നു. അങ്ങനെ തന്നയും പൂർണമായും കർത്താവിലേക്ക് വന്നു. ആയിരക്കണക്കിന് നരഭോജികളെ കർത്താവിലേക്ക് നയിച്ചു. 1907 ജനുവരി 28 ൽ തന്റെ 83 വയസിൽ അവൻ മരണപെട്ടു.

ഇന്ന് 5 പ്രൊട്ടസ്റ്റന്റ് മിഷൻ പ്രവർത്തനങ്ങൾ ഈ ദ്വീപിൽ നടക്കുന്നു. ഏത് നരഭോജിയെയും രൂപാന്തരപ്പെടുത്താൻ കഴിയുന്നതാണ് സുവിശേഷം. തിന്മ നിറഞ്ഞ ഈ ലോകത്ത് ഇനിയും സുവിശേഷം എത്താത്ത ഒരുപാട് നരഭോജികൾ നമുക്ക് ചുറ്റുമുണ്ട്.. പ്രഘോഷിക്കുക സുവിശേഷത്തിന് മാത്രമേ മനുഷ്യനിൽ വെളിച്ചം കൊണ്ട് വരാൻ കഴിയുള്ളു.

കടപ്പാട്: Theodore williams, The servants of the cross, outreach publications, 1984 pg 39-47


Related Articles »