Life In Christ - 2024

വാക്കുകളേക്കാൾ സ്വന്തം ജീവിത മാതൃകയിലൂടെ പഠിപ്പിക്കുന്ന വൈദിക പരിശീലകരെയാണ് ആവശ്യം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 14-11-2022 - Monday

വത്തിക്കാന്‍ സിറ്റി: വാക്കുകളേക്കാൾ സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ പഠിപ്പിക്കുന്ന വൈദിക പരിശീലകരെയാണ് ആവശ്യമെന്നു ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായും സംസാരിക്കുകയായിരിന്നു പാപ്പ. ഇതിന് മാനുഷിക പക്വത ആവശ്യമാണെന്നും പൗരോഹിത്യ രൂപീകരണവും, ഭാവിയിലെ അജപാലകരുടെ രൂപീകരണവും സുവിശേഷവത്കരണത്തിന്റെ ഹൃദയഭാഗത്താണെന്നും മാര്‍പാപ്പ ഊന്നി പറഞ്ഞു.

രൂപതാന്തര പ്രവിശ്യ, അല്ലെങ്കിൽ പ്രാദേശിക സെമിനാരികൾ സൃഷ്ടിക്കുന്നതിനും ഏകീകരിക്കുന്നതിനും പലപ്പോഴും കൂടുതൽ പ്രതിബദ്ധത ആവശ്യമാണ്. രൂപീകരണത്തിന്റെ മാനുഷിക മാനത്തിന്റെ പ്രാധാന്യവും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. സെമിനാരിക്കാരും ഭാവി വൈദികരും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പോലെ മാനുഷിക ആവശ്യങ്ങളും ബലഹീനതകളുമുള്ളവരാണ്. മാനുഷിക ബലഹീനതയെയും ദൈവീക കൃപയെയും അംഗീകരിക്കാനും സമന്വയിപ്പിക്കാനും, അവതരിച്ച ദൈവപുത്രന്റെ കാൽപ്പാടുകൾ പിന്തുടർന്ന് "വിശ്വാസത്തിന്റെയും സമഗ്രമായ പക്വതയുടെയും" ഒരു യാത്രയിൽ സെമിനാരിക്കാരെ നയിക്കാനുമാണ് പൗരോഹിത്യ പരിശീലനത്തിന്റെ വിളിയെന്നും പാപ്പ ഓർമ്മിപ്പിച്ചു.

“വാക്കുകളേക്കാൾ സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ” പഠിപ്പിക്കുന്ന പരിശീലകരുടെ പങ്കിനെ കുറിച്ച് ഫ്രാൻസിസ് പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ക്രിസ്തുവിലേക്കുള്ള അവരുടെ സ്വന്തം രൂപീകരണം നിരന്തരം നവീകരിക്കണമെന്ന് പാപ്പ പരിശീലകരെ ഓർമ്മിപ്പിച്ചു. ആത്മീയവും മാനുഷികവുമായ പക്വതയുടെ സൂചകമെന്ന നിലയിൽ, പ്രാർത്ഥനയിൽ ദൈവവുമായുള്ള സംഭാഷണത്തിൽ നിന്ന് ആരംഭിക്കുന്ന ശ്രവിക്കാനുള്ള കഴിവിനെ പോഷിപ്പിക്കേണ്ടതുമുണ്ട്. സെമിനാരിക്കാർക്കും മറ്റ് വൈദികർക്കും വേണ്ടിയുള്ള അവരുടെ സേവനം ഫലപ്രദമാക്കുന്നതിന് അവരുടെ സ്വന്തം ജീവിതമാണ് അടിസ്ഥാന ഘടകങ്ങളെന്ന് പാപ്പ പരിശീലകരെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.


Related Articles »