News

സ്വവർഗ്ഗ വിവാഹ ബില്ല് യുഎസ് ജനപ്രതിനിധി സഭ പാസാക്കി: ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക സഭ

പ്രവാചകശബ്ദം 10-12-2022 - Saturday

ന്യൂയോര്‍ക്ക്: സ്വവർഗ്ഗ ബന്ധത്തില്‍ ഏർപ്പെടുന്നവർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരിലുള്ള ബില്ല് അമേരിക്കയിലെ ജനപ്രതിസഭ പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് കൈമാറിയിരിക്കുന്ന ബില്‍ പ്രസിഡന്‍റ് ഒപ്പിട്ടാല്‍ നിയമമായി മാറും. ബില്ലിന് അനുകൂലമായി 219 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം, 39 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും വോട്ട് ചെയ്തു. അതേസമയം 169 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ ബില്ലിന് എതിരായി വോട്ട് ചെയ്തത്. വ്യാഴാഴ്ച പാസാക്കിയ ബില്ല് 1996ൽ പാസാക്കപ്പെട്ട ഡിഫൻസ് ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ അസാധുവാക്കും.

ദേശീയതലത്തിൽ സ്വവർഗ്ഗ വിവാഹത്തിന് കൂടുതൽ അവകാശങ്ങൾ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, കത്തോലിക്കാ മെത്രാന്മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന തിരുസഭയുടെ നൂറ്റാണ്ടുകളായുള്ള നിലപാടിന് വിരുദ്ധമായതിനെ പിന്തുണയ്ക്കുന്നതിനാല്‍ ശക്തമായ പ്രതിഷേധമാണ് മെത്രാന്മാര്‍ ഉന്നയിക്കുന്നത്. റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് സെനറ്റിൽ നവംബർ 29 ആണ് പാസായത്. നേരത്തെ ബില്ല് തന്റെ പക്കൽ എത്തിയാൽ അത് ഒപ്പിട്ട് നിയമമാക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

ഇത് നിയമമായാൽ, സ്വവർഗ്ഗവിവാഹം സാധ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് മേൽ നിബന്ധന വരില്ലെങ്കിലും, ലിംഗത്തിനും, വർണ്ണത്തിനും, പ്രദേശത്തിനും അതീതമായി എല്ലാ സംസ്ഥാനങ്ങളിലും നടന്ന സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കേണ്ടതായി വരും. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ വിവേചനം ഉണ്ടാകന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് കത്തോലിക്കാ മെത്രാൻ സമിതി കത്ത് കൈമാറിയിരിന്നു.

കഴിഞ്ഞ വര്‍ഷവും സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തുവിട്ടിരിന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് അസന്നിഗ്ദമായി വ്യക്തമാക്കുന്നതായിരിന്നു കുറിപ്പ്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പ്രത്യേകം പറയുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »