India - 2024

പിഒസി സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു

പ്രവാചകശബ്ദം 14-12-2022 - Wednesday

തൃശൂർ: പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിനു തൃശൂർ പുതുക്കാട്ടെ വസതിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി തുടങ്ങിയവർ സഹകാർമികരാകും.

1958ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോസഫ് കണ്ണത്ത് 1965 വരെ തൃശൂർ രൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചു. 1966 മുതൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ(പിഒസി) സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. 1975 മുതൽ 1979 വരെ പാലാരിവട്ടം പിഒസിയുടെ ഡയറക്ടറായി. പുതുക്കാട് കണ്ണത്ത് അന്തോണി കൊച്ചുമറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആന്റണി, സിസ്റ്റർ ബോൾഡ്വിൻ, ആനി, പരേതരായ അനസി കൊച്ചുദേവസി, സിസ്റ്റർ ജൂലിയാന, ഡേവിസ്.


Related Articles »