India - 2025

ഉപഗ്രഹ സർവേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതും: മാർ ജോസ് പുളിക്കൽ

പ്രവാചകശബ്ദം 16-12-2022 - Friday

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിർത്തി പുനർനിർണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സർവേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശ ങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കിയ ബഫർ സോൺ മാപ്പിൽ ബഫ ർ സോണിൽ വരുന്ന മേഖലകൾ തിരിച്ചറിയുന്നതിനുള്ള ലാൻഡ്മാർക്കുകൾ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റൽ പ്രാവീണ്യം ഇല്ലാത്തവരുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഉപഗ്രഹ സർവേ വിശദാംശങ്ങൾ മനസിലാക്കുന്നത് അപ്രായോഗികവുമായ പുഴകൾ, റോഡുകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ മാപ്പിൽ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ആകാശക്കാഴ്ച്ചയിൽ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത് തങ്ങളുടെ വീടും സ്വത്തും ബഫർ സോ ൺ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവകാശം നിർദാക്ഷിണ്യം നിഷേധിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഇക്കാലമത്രയും പരിസ്ഥിതിലോല മേഖലകൾ വില്ലേജുകളുടെ അടിസ്ഥാനത്തിൽ സു ചിപ്പിച്ചിരുന്നത്. പഞ്ചായത്തടിസ്ഥാനത്തിലാക്കിയതിലും അപകടമുണ്ട്. 115 പഞ്ചായത്തുകളിലെ 300ലധികം വില്ലേജുകളിലെ ജനത്തെ ബാധിക്കുന്ന പ്രശ്നത്തെ നിസാര വത്കരിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനാണ് ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഒരേ രീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതും ദുരൂഹമാണ്.

സുപ്രീം കോടതി വിധിക്കെതിരേ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബഫ ർ സോൺ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും കേരളത്തിന് നാളിതുവരെ സുപ്രീം കോടതിയെ സംസ്ഥാനത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തി അനുകൂലവിധി നേടാനായി ട്ടില്ലെന്നുള്ളതും ഖേദകരമാണ്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശം നിലവിൽ വ നമായിരുന്നിട്ടും വനവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നതിനെതിരേ ശബ്ദമുയർത്തുവാൻ ജനപ്രതിനിധികൾ തയാറാകണം. വ്യക്തതയില്ലാത്ത ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി സമർപ്പിക്കാൻ സാധാരണ ജനങ്ങൾക്കാവില്ലെന്നുള്ള സാ മാന്യയുക്തി വനം വകുപ്പിനും സർക്കാരിനുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിജപ്പെടുത്തേണ്ടതുണ്ട്.

ആവശ്യമായ പ്രാദേ ശിക പഠനം നടത്തി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട് ഫിസിക്കൽ മാർക്കിംഗ് നടത്തുകയും അതിർത്തി അടയാളങ്ങൾ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ബഫർ സോ ൺ പരിധിയെക്കുറിച്ച് ജനങ്ങൾക്കു വ്യക്തതയുണ്ടാകുന്നത്. പരാതികൾ സമർപ്പിക്കുന്നതിനുള്ള എട്ട് ദിവസ സമയപരിധി നീട്ടി നിശ്ചയിക്കണമെ ന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണത്തിന് വനംവകുപ്പ് തയാ റാകണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.


Related Articles »