Life In Christ - 2024

ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത 140 സ്പാനിഷ് വംശജർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

പ്രവാചകശബ്ദം 18-12-2022 - Sunday

മാഡ്രിഡ്: ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ വൈദികരും, അല്‍മായരും ഉൾപ്പെടെ 140 സ്പാനിഷ് വംശജരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനോട് അനുബന്ധിച്ച് നാമകരണ നടപടികള്‍ക്ക് ആരംഭം. ഡിസംബർ പതിനാറാം തീയതി വെള്ളിയാഴ്ചയാണ്, തുടക്കം കുറിച്ചത്. സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്താണ് ഇവർ മരണം വരിച്ചത്. വിശുദ്ധ ഇസിദോറിന്റെ ശരീരം സഭാവിരുദ്ധർ നശിപ്പിക്കാതിരിക്കാൻ അത് ഒളിപ്പിച്ചുവെച്ച വൈദികനും 140 പേരുടെ പട്ടികയിലുണ്ട്. മൂന്നു വിഭാഗങ്ങളിലായി, മൂന്ന് നടപടിക്രമങ്ങൾ ആണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു വേണ്ടി നടക്കുന്നത്. 61 വൈദികരാണ് ആദ്യത്തെ വിഭാഗത്തിൽ, രണ്ടാമത്തെ വിഭാഗത്തിൽ 71 അല്‍മായരും 'കാത്തലിക് അസോസിയേഷൻ ഓഫ് പ്രൊപ്പഗന്ധിസ്റ്റ്' എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.

ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിൽ സ്പെയിനിലെ സഭ അനുഭവിച്ച നാളുകളാണ് ആഭ്യന്തര യുദ്ധകാലത്തെ മതപീഡന നാളുകളെന്ന് മാഡ്രിഡ് അതിരൂപതയുടെ സഹായ മെത്രാൻ ജുവാൻ കാമിനോ സ്മരിച്ചു. ആഭ്യന്തര യുദ്ധം ആരംഭിച്ച 1936ന്റെ ഏറ്റവും ഒടുവിലത്തെ അഞ്ചു മാസങ്ങളിൽ മാത്രം 7500 വൈദികരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വൈദികരെ യുദ്ധത്തിന്റെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ വിപ്ലവത്തിൻറെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ബിഷപ്പ് ജുവാൻ കാമിനോ ചൂണ്ടിക്കാട്ടി. മാഡ്രിഡ് അതിരൂപതയും, ഗെറ്റാഫി രൂപതയും മറ്റ് ചില സംഘടനകളുമാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »