India - 2025
ഫാ. ജോസഫ് മറ്റത്തില്‍ സീറോ മലബാർ സഭ വൈസ് ചാൻസലര്‍
പ്രവാചകശബ്ദം 06-01-2023 - Friday
കൊച്ചി: ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. ജനുവരി മൂന്നിനു സ ഭാ കാര്യാലയത്തിലെത്തി ഇദ്ദേഹം ചുമതലയേറ്റു. ചങ്ങനാശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ഇടവകയിൽ മറ്റത്തിൽ പി.എ. മാത്യുവിന്റെയും എൽസമ്മയുടെയും മകനാണ്.
2011 ജനുവരി ഒന്നിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. അതിരമ്പുഴ ഇടവകയിൽ അസി. വികാരിയായും അതിരൂപതാകേന്ദ്രത്തിൽ ഹൗസ് പ്രൊക്യുറേറ്റർ, ആർക്കെവിസ്റ്റ് എന്നീ നിലകളിലും സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻ നിയമ ത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പുന്നമട സെന്റ് മേരീസ് ഇടവകയിൽ വികാരിയായി സേവനം ചെയ്യവേയാണ് സഭാകേന്ദ്രത്തിലെ നിയമനം.