India - 2024

കുറവിലങ്ങാട് പള്ളിയിലെ കപ്പൽ പ്രദക്ഷിണം നാളെ

പ്രവാചകശബ്ദം 30-01-2023 - Monday

കുറവിലങ്ങാട്: അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ഉപവാസത്തിന്റെയും ചിന്തകളും പ്രവൃത്തികളും സമ്മാനിക്കുന്ന മൂന്ന് നോമ്പ് തിരുനാളിന് കുറവിലങ്ങാട് പള്ളിയിൽ കൊടിയേറിയതോടെ കപ്പൽ പ്രദക്ഷിണം നാളെ. മൂന്ന് നോമ്പിന്റെ പ്രധാനദിനമായ നാളെയാണ് കപ്പലോട്ടത്തിന് നാട് ആതിഥ്യമരുളുന്നത്. പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്.

യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽ പ്രദക്ഷിണം ആയിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിക്കും. നാളെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പൽ പ്രദക്ഷിണത്തിന് തുടക്കമാകുക. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും നേരനുഭവം സമ്മാനിക്കുന്ന കപ്പൽ പ്രദക്ഷിണവും ആന അകമ്പടിയുള്ള പ്രദക്ഷിണവും കുറവിലങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്.


Related Articles »