India - 2024

ബൈബിള്‍ അവഹേളിച്ച സംഭവത്തില്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനം ഭീതിജനകം: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 01-02-2023 - Wednesday

കൊച്ചി: കാസർഗോഡ് സ്വദേശി ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ചു കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അപലപനീയവും ആശങ്കാജനകവുമാണെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി. സർക്കാർ സ്ഥാപനത്തിൽ പുൽക്കൂട് ഒരുക്കി എന്ന കാരണത്താൽ ക്രിസ്തുമസ് ദിനങ്ങളിൽ പുൽക്കൂട്ടിലെ പുണ്യ രൂപങ്ങൾ എടുത്തുകൊണ്ടു പോയയാൾ തന്നെ വീണ്ടും ഇത്തരം പ്രവൃത്തിയുമായി എത്തിയത് സംശയത്തോടുകൂടിയേ കാണാനാകൂ.

പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തതും ഏറെ ഭീതിജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അറസ്റ്റ് മാത്രമല്ല വേണ്ടത്. കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറർ ഡോ. ജോബി കാക്കശേരി, കേന്ദ്ര - രൂപത ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Tag: Kasargod native Mustafa burned Bible, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം


Related Articles »