News - 2024

ക്രൈസ്തവരെയും പ്രോലൈഫ് പ്രവർത്തകരെയും ലക്ഷ്യമാക്കിയുള്ള എഫ്ബിഐയുടെ ഗൂഢ നീക്കങ്ങളെ അന്വേഷിക്കാൻ യുഎസ് കോൺഗ്രസ്

പ്രവാചകശബ്ദം 06-02-2023 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവരെയും, പ്രോലൈഫ് പ്രവർത്തകരെയും ലക്ഷ്യമാക്കി എഫ്ബിഐയും, മറ്റ് സർക്കാർ വകുപ്പുകളും നടത്തുന്ന ഗൂഢ നീക്കങ്ങളെ പറ്റി അന്വേഷിക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചു. അടുത്ത ആഴ്ച ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭയിലെ ഏതാനും പ്രമുഖ അംഗങ്ങൾ വ്യക്തമാക്കി. അന്വേഷണം നടത്താൻ ഒരു സബ് കമ്മിറ്റിയെ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ജുഡീഷ്യറി കമ്മിറ്റിയുടെ കീഴിലായിരിക്കും ഈ സബ് കമ്മിറ്റി പ്രവർത്തിക്കുക. ഒഹായോയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം ജിം ജോർദാൻ ആയിരിക്കും സബ് കമ്മിറ്റിയുടെ അധ്യക്ഷൻ.

ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസസ് ആക്ട് ദുരുപയോഗം ചെയ്ത് ബൈഡൻ ഭരണകൂടം നടത്തുന്ന നീക്കങ്ങളായിരിക്കും പ്രധാനമായി അന്വേഷണത്തിന്റെ പരിധിയിൽ വരികയെന്ന് ജോർദാന്റെ കമ്മ്യൂണിക്കേഷൻ വക്താവ് റസൽ ഡൈ വ്യക്തമാക്കി. 26 പ്രോലൈഫ് പ്രവർത്തകരാണ് കഴിഞ്ഞവർഷം ഈ നിയമത്തിന്റെ ഇരകളായി മാറിയത്. അതേസമയം ദേവാലയങ്ങൾക്കെതിരെയും, പ്രോലൈഫ് ക്ലിനിക്കുകൾക്ക് എതിരെയും നടന്ന നൂറോളം ആക്രമണങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ല. പുരുഷന്മാർക്ക് വേണ്ടിയുള്ള ദ കിംഗ്സ് മെൻ എന്ന മിനിസ്ട്രിയുടെ സ്ഥാപകൻ മാർക്ക് ഹുക്കിനെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്തത് നിയമത്തിന്റെ ദുരുപയോഗത്തിന് വലിയൊരു ഉദാഹരണമായാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫിലാഡെൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽവെച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളെ മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി പ്രതിരോധം തീര്‍ത്തതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്നയാൾ അസഭ്യം പറഞ്ഞപ്പോഴാണ് മാർക്കിന് ഇടപെടേണ്ടി വന്നത്. 2022 സെപ്റ്റംബർ മാസം ഭാര്യയും, കുട്ടികളും വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് എഫ്ബിഐ ഉദ്യോഗസ്ഥർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച, കേസിൽ മാർക്കിനെ കോടതി കുറ്റവിമുക്തനാക്കിയിരിന്നു. എന്നാൽ എഫ്ബിഐയുടെ ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ ജനപ്രതിനിധി സഭാംഗം ചിപ്പ് റോയ് അടക്കമുള്ളവർ വിമർശിച്ചത്.

Tag: Investigation into FBI, fed agencies’ targeting of Christians and pro-lifers to begin next week, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »