News - 2024
മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 14-02-2023 - Tuesday
മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാലിസ്കോ സംസ്ഥാനത്തെ സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതാംഗവും അന്‍പത്തിമൂന്നുകാരനുമായ ഫാ. ജുവാന്‍ അങ്ങുലോ ഫോണ്‍സെക്കയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് അടോടോണില്‍ക്കോ മുന്‍സിപ്പാലിറ്റി പ്രദേശത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം അക്രമി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. തിരുസഭക്ക് വേണ്ടി ക്രിസ്തു നാമത്തില്‍ ജിവിതം സമര്‍പ്പിച്ചതിന് ദൈവം വൈദികനു പ്രതിഫലം നല്‍കി അദ്ദേഹത്തിന്റേയും നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ മറ്റുള്ളവരുടെയും ആത്മാക്കള്‍ക്കു നിത്യശാന്തി നല്‍കട്ടെയെന്നു രൂപത പ്രസ്താവിച്ചു.
നമ്മള്‍ ദൈവത്തിന്റെ അനന്തമായ കരുണയില്‍ വിശ്വസിക്കണമെന്നും, പരിശുദ്ധ കന്യകാമറിയത്തിനും, മാലാഖമാര്‍ക്കും, വിശുദ്ധര്‍ക്കുമൊപ്പം നിത്യമായ ബലി അര്‍പ്പിക്കുവാനും, ഈ ഭൂമിയിലെ തീര്‍ത്ഥാടകരായി മാറുവാനും ദൈവം നമ്മെ സഹായിക്കട്ടെയെന്നും സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ജോര്‍ജ്ജ് ആല്‍ബര്‍ട്ട് കാവാസോസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫാ. ഫോണ്‍സെക്കക്ക് വേണ്ടി നൊവേനയും, വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കണമെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രാജ്യത്തെ വൈദികരോട് മെത്രാന്‍ ആഹ്വാനം ചെയ്തു.
1979 ജനുവരി 24-ന് ജനിച്ച ഫാ. അങ്ങുലോ 1998 മെയ് 2-നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2017 മുതല്‍ വല്ലേ ഡെ ഗ്വാഡലൂപ്പയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു ഫാ. ഫോണ്‍സെക്ക. ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, സാന്‍ ജോസ് ഒബെരോ, എസ്പിരിറ്റു സാന്റോ എന്നീ ഇടവകകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2018-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫാ. ഫോണ്‍സെക്ക ഉള്‍പ്പെടെ എട്ടോളം കത്തോലിക്കാ വൈദികരാണ് കൊല്ലപ്പെട്ടത്. ലോകത്ത് ഏറ്റവും അധികം വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മെക്സിക്കോയാണ് മുന്നില്‍.
Tag: Mexico Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക