News

കത്തോലിക്ക സന്യാസവും അനുസരണവും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 45ാമത്തെ ക്ലാസ് നാളെ

പ്രവാചകശബ്ദം 17-02-2023 - Friday

അനുസരിക്കുന്നതും അനുസരണം വ്രതമായി എടുക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? സന്യാസത്തിൽ എന്തും അനുസരിക്കാൻ കടമയുണ്ടോ? അനുസരണത്തിന് ഒഴിവുകളുണ്ടോ? അനുസരണം എന്ന വ്രതം സന്യാസസമൂഹത്തിന്റെ കെട്ടുറപ്പിന് വേണ്ടി മാത്രമുള്ളതാണോ? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 45ാമത്തെ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 18, 2023) നടക്കും.

പ്രവാചകശബ്ദം ഒരുക്കുന്ന ക്ലാസ്, പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ക്ലാസില്‍ സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »