India - 2024

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിനു യാത്രാമൊഴി

പ്രവാചകശബ്ദം 07-03-2023 - Tuesday

കൊല്ലം: രാജ്യത്തെ പ്രഥമ രൂപതയായ കൊല്ലത്തിന്റെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനാഞ്ജലിയോടെ നടന്നു. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ അനുസ്മരണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ പ്രതിനിധി ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയുടെ അനുസ്മരണ കത്തും സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തിന്റെ അനുസ്മരണ കത്തും കൊല്ലം മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ വായിച്ചു. ആമുഖപ്രസംഗവും കബറടക്ക ശുശ്രൂഷയുടെ നേതൃത്വവും തിരുവ നന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ നിർവഹിച്ചു.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ, വാരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ.നെറ്റോ, തിരുവനന്തപുരം ലത്തീൻ അതിരൂ പത ബിഷപ്പ് എമിരസ് ഡോ. സൂസൈപാക്യം, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ,പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ,ആലപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപ്പറമ്പിൽ,കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട രൂപത ബിഷപ്പ് സാമുവൽ മാർ ഇറാനിയോസ് കാട്ടുകല്ലിൽ, പത്തനംതിട്ട ബിഷപ്പ് എമിരത്തൂസ് യുഹനോൻ മാർ ക്രിസോസ്തം, ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ, കോട്ടാർ രൂപത ബിഷപ്പ് എമിരത്തൂസ് ഡോ. പീറ്റർ റമജിയസ്, കൊല്ലം രൂപത വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ എന്നിവർ ദിവ്യബലിയിൽ കാർമികത്വം വഹിച്ചു. ഫാ. സേവ്യർ ലാസർ നന്ദി പറഞ്ഞു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭൗതികശരീരം സന്ദർശിച്ച് പ്രാർത്ഥന നടത്തുകയുണ്ടായി. മലങ്കര ഓർത്തഡോക്സ് ചർച്ച് കൊല്ലം ഡയോസിസ് മെത്രാൻ ഡോ. ജോസഫ് മാർ ഡയനീഷ്യസ്, സിഎസ്ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് എന്നിവരും ഭൗതിക ശരീരം സന്ദർശിച്ച് പ്രാർത്ഥിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ.ചിഞ്ചുറാണി, ജി. ആർ. അനിൽ, സജി ചെറിയാൻ ആന്റണി രാജു എന്നിവർ റീത്തുകൾ സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ അഫ്സാന പർവീൺ പുഷ്പചക്രം അർപ്പിച്ചു.

മേയർ പ്രസന്ന എണസ്റ്റ്, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, എം വിൻസെ ന്, ജോസഫ് എം പുതുശേരി,എം മുകേഷ്,എം നൗഷാദ്, സുജിത് വിജയൻപിള്ള, പി സി വിഷ്ണുനാഥ്, സി. ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ, കൊല്ലാ ഡെപ്യൂട്ടി മേയ ർ മധു, മുൻ മേയർ ഹണി ബെഞ്ചമിൻ, അഡ്വ. ബിന്ദുകൃഷ്ണ, മുൻ കേന്ദ്രമന്ത്രി കെ. വി. തോമസ്, മുൻ സംസ്ഥാന മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ഷിബു ബേബി ജോൺ എന്നിവരും, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാ ര ശുശ്രൂഷക്കും അതിനു മുൻപുള്ള പ്രാർത്ഥനകൾക്കുമായി എത്തിയിരുന്നു.


Related Articles »