India - 2024

കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഈ മാസം 24ന്

പ്രവാചകശബ്ദം 08-03-2023 - Wednesday

കൊച്ചി: ആഗോള പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഈ മാസം 24ന് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ മാവേലിക്കര രൂപത ആസ്ഥാനത്ത് നടത്തും. സമ്മേളനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യപ്രവർത്തകരെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ആദരിക്കും.

പാലാരിവട്ടം പിഒസിയിൽ നടന്ന യോഗത്തിൽ സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ മുല്ലശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേറപമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആരാടൻ എന്നിവർ പ്രസംഗിച്ചു.


Related Articles »