India - 2024

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമം നടത്തി

പ്രവാചകശബ്ദം 09-03-2023 - Thursday

കോട്ടയം: കൊടുങ്ങല്ലൂരിലെ ക്നായിത്തോമാ നഗറിൽ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമവും ക്നായിത്തോമാദിനാചരണവും സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയിലെ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ പതാക ഉയർത്തിയതോടെയാണു ദിനാചരണത്തിനു തുടക്കമായത്. തുടർന്ന് കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു.

കുടിയേറ്റ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവികരെ അനുസ്മരിച്ച് പ്രാർത്ഥനാശുശ്രൂഷ നടത്തി. ക്നായിത്തോമാ നഗറിലേക്ക് നടത്തിയ പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനം കെസിസി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി.

അതിരൂപതാ മീഡിയ കമ്മീഷൻ തയ്യാറാക്കുന്ന ക്നാനായ ജനത കൊടുങ്ങല്ലൂരിൽ എന്ന ഡോക്യുമെന്ററിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, ബേബി മുളവേലിപ്പുറത്ത്, തമ്പി എരുമേലിക്കര, ജോസ് കണിയാപറമ്പിൽ, ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, ഷാരു സോജൻ, ജോൺ തെരു വത്ത്, ഷിജു കൂറാന, ബിനു ചെങ്ങളം, ടോം കരികുളം, സാബു കരിശ്ശേരിക്കൽ, എം. സി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.


Related Articles »