India - 2024
മാര്‍ പവ്വത്തിലിന്റെ നിര്യാണം: ഏഴു ദിവസം ഔദ്യോഗിക ദുഃഖാചരണം
പ്രവാചകശബ്ദം 19-03-2023 - Sunday
ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തെത്തുടർന്ന് അതിരൂപത ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാർ പവ്വത്തിലിനായി പ്രത്യേക പ്രാർത്ഥന നടത്തുന്നതിനും നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 24ന് രാവിലെ 9.30നു മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും അനുസ്മരണ സമ്മേളനത്തോടെയും ദുഃഖാചരണം സമാപിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, മതനേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.