India - 2024
സാധു ഇട്ടിയവിരയ്ക്കു യാത്രാമൊഴി
പ്രവാചകശബ്ദം 16-03-2023 - Thursday
കോതമംഗലം: ദൈവസ്നേഹത്തിന്റെ സന്ദേശവാകന്‍ സാധു ഇട്ടിയവിരയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി. ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന സാധു ഇട്ടിയവിരയുടെ സംസ്കാരം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം ശുശ്രൂഷകൾക്കിടെ വായിച്ചു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോതമംഗലം രൂപത വികാരി ജനറാൾമാരായ മോൺ. ഫ്രാൻസിസ് കീരമ്പാറ, മോൺ. പയസ് മലേക്കണ്ടത്തിൽ, ചാൻസലർ ഫാ. ജോസ് കുളത്തൂർ, ജനപ്രതിനിധികൾ, വൈദികർ, സന്യസ്തർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇരുമലപ്പടിയിലെ വീട്ടിലും പള്ളിയിലും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.