News - 2025

ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയ ഭീകരര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 29-07-2016 - Friday

ഏഡൻ: തെക്കൻ യെമനിൽ നിന്നു മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരരർ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സൈല എന്ന സ്ഥലത്തു നിന്ന്‍ അൽഖ്വയ്ദ ഭീകരരാണ് പിടിയിലായത്. എന്നാൽ, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏഡനിലെ ഷേഖ് ഒാത്മാനിലെ മോസ്ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവർത്തനം.

ഭീകരർ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ വൃദ്ധസദനത്തിന് നേരെയുള്ള ആക്രമണത്തിന് മുൻപ് മുവ്താ ബിൻ ഗബാലിലെ മോസ്ക്കിലെ ഇമാമിന്റെ അനുമതി തേടിയിരുന്നുവെന്നും ആക്രമണം നടന്നത് ഇമാമിന്റെ അനുമതിയോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക