India - 2024

അകാരണമായി തിരസ്കരിക്കപ്പെട്ടപ്പോഴും പവ്വത്തില്‍ പിതാവ് സഹനങ്ങൾ ഏറ്റെടുത്തു: മാര്‍ ജോസഫ് പെരുന്തോട്ടം

23-03-2023 - Thursday

ചങ്ങനാശേരി: അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങൾ പവ്വത്തില്‍ പിതാവ് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കബറടക്ക ശുശ്രൂഷാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സത്യത്തിലും സ്നേഹത്തിലും എന്ന ആദർശത്തിൽ ഉറച്ചു പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിൽ സമൂഹത്തെ തൊട്ടുണർത്തിയ യുഗപുരുഷനായിരുന്നു. സ്വന്തം അതിരൂപതയ്ക്കും സാർവത്രിക സഭയ്ക്കും വേണ്ടി അഹോരാത്രം ത്യാഗനിർഭ രമായ സേവനം അനുഷ്ഠിച്ച് പവ്വത്തിൽ പൊതുസമൂഹ നന്മയ്ക്കായും ശ്രദ്ധ ചെലുത്തി.

സഭൈക്യ, മതാന്തര രംഗങ്ങളിൽ വലിയ സംഭാവന നൽകി. സഭയുടെ തനിമ വീണ്ടെടുക്കാൻ അദ്ദേഹം നടത്തിയ ത്യാഗം അവിസ്മരണീയമാണ്. അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങൾ ഏറ്റെടുത്തു. ശക്തമായ നിലപാടുകളിലൂടെ സഭയുടെ പ്രവാചകദൗത്യം നിർവഹിച്ച പുണ്യപിതാവാണെന്നും മാർ പെരുന്തോട്ടം സ്മരിച്ചു.


Related Articles »