News

മരണാനന്തര ജീവിതവും ആത്മാക്കളുടെ ലോകവും: ഓണ്‍ലൈന്‍ ക്ലാസ് ഇന്നു Zoom-ല്‍

പ്രവാചകശബ്ദം 15-04-2023 - Saturday

ഈശോയുടെ ഉത്ഥാനം എങ്ങനെയായിരുന്നു? ഈശോ ഉയിർത്തത് പാലസ്തീനയിൽ ജീവിച്ച അതേ ശരീരത്തിലായിരിന്നോ? ഉത്ഥാനം ചെയ്ത ശരീരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഓരോ മനുഷ്യന്റെയും ഉയിർപ്പ് എങ്ങനെയായിരിക്കും? സ്വർഗ്ഗീയമായ അവസ്ഥ എങ്ങനെയായിരിക്കും? നമ്മുടെ പ്രിയപ്പെട്ടവരെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടാൻ കഴിയുമോ? സ്വർഗ്ഗത്തിലായിരിക്കുമ്പോൾ ഭൂമിയിലെ കാര്യങ്ങൾ ഓർക്കാൻ കഴിയുമോ? ഭൂമിയിലെ പ്രിയപ്പെട്ടവരുടെ ജീവിതം സ്വർഗ്ഗത്തിൽ നിന്നു കാണാൻ കഴിയുമോ? അവരെ സ്വർഗ്ഗീയാവസ്ഥയിൽ നിന്ന് സ്വാധീനിക്കാൻ സാധിക്കുമോ? വിശുദ്ധർ എല്ലാവരും സ്വർഗ്ഗത്തിൽ തുല്യരായിരിക്കുമോ? തുടങ്ങീ മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന വിശദമായ സഭാപ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്നു Zoom-ല്‍ നടക്കും.

തിരുസഭയിലെ വിശ്വാസ സത്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാന്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ നാല്‍പ്പത്തിയൊന്‍പതാമത്തെ ക്ലാസിലാണ് ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുക. ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കും. ഒരുക്കമായി 05:30 മുതല്‍ ജപമാലയും ക്രമീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിനു ഒടുവില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »