India - 2025
സിബിസിഐ സ്ഥിരം സമിതി യോഗം ചേർന്നു
പ്രവാചകശബ്ദം 16-05-2023 - Tuesday
ന്യൂഡൽഹി: രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) സ്ഥിരം സമിതി യോഗം ചേർന്നതായി സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. 10, 11,12 തീയതികളിലാണ് യോഗം നടന്നത്. അക്രമങ്ങളിൽനിന്നും വിദ്വേഷങ്ങളിൽനിന്നും വിട്ടുനിന്ന് ക്ഷമ, അനുരഞ്ജനം, സാഹോദര്യം, ഐക്യം എന്നിവ പരിശീലിക്കണമെന്നും മണിപ്പൂര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ മേയ് 31 ദർശനത്തിരുനാളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കത്തോലിക്കാ വിശ്വാസികളും രാജ്യത്തെ സമാധാനത്തിനായി ഉപവാസമനുഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.