News - 2024

ഫ്രാന്‍സിസ് പാപ്പക്ക് പനി: പൊതു പരിപാടികള്‍ റദ്ദാക്കി

പ്രവാചകശബ്ദം 27-05-2023 - Saturday

വത്തിക്കാന്‍ സിറ്റി: പനി ബാധിച്ചത് മൂലം ഫ്രാന്‍സിസ് പാപ്പയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ ഔദ്യോഗിക വക്താവ്. 'പനി ബാധിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ആരുമായി കൂടിക്കാഴ്ച നടത്തിയില്ലായെന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. വത്തിക്കാന്‍ കലണ്ടര്‍ അനുസരിച്ച് ഇന്നു മെയ് 27 പാപ്പക്ക് പ്രത്യേക കൂടിക്കാഴ്ചകള്‍ ഒന്നുമില്ലായെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. അതേസമയം പെന്തക്കുസ്ത തിരുനാള്‍ ദിനമായ നാളെ മെയ് 28-ന് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ എണ്‍പത്തിയാറുകാരനായ ഫ്രാന്‍സിസ് പാപ്പയെ ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം റോമിലെ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിന്നു. മാര്‍ച്ച് 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഏപ്രില്‍ 1-നാണു ആശുപത്രി വിട്ടത്. പാപ്പയെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക രേഖപ്പെടുത്തുകയും പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം ത്രിദിന ഹംഗറി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി, തന്റെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതായും പാപ്പ പറഞ്ഞിരിന്നു.

ഇറ്റാലിയന്‍ മെത്രാന്‍മാരുടെ 77-മത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ പാപ്പ ഇറ്റാലിയന്‍ മെത്രാന്‍മാരുമായി പൊതുവായും, സ്വകാര്യമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധനയും പാപ്പ നടത്തിയിരുന്നു. സുനഹദോസുമായി ബന്ധപ്പെട്ട മെത്രാന്മാരും, കന്യാസ്ത്രീമാരും, അത്മായ പ്രതിനിധികളുമായും, സ്കോളാസ് ഒക്കുറെന്റെസ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരുമായി ഇക്കഴിഞ്ഞ മെയ് 25-ന് പാപ്പ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് പനി ബാധിച്ചതെന്ന് കരുതപ്പെടുന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നവമാധ്യമങ്ങളില്‍ ആഹ്വാനമുയരുന്നുണ്ട്.

Tag: Pope Francis has a fever, Vatican spokesman confirms, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »